മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രക്തദാനം കുറഞ്ഞതോടെ ര​ക്ത​ക്ഷാ​മം രൂക്ഷമാകുന്നു

0
296
kottayam-medical-college.im
kottayam-medical-college.im

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍  രക്തദാനം കുറഞ്ഞതോടെ ര​ക്ത​ക്ഷാ​മം അതിരൂക്ഷമായി തുടരുന്നു. നേ​ര​േ​ത്ത വ​ലി​യ​തോ​തി​ല്‍      യു​വാ​ക്ക​ള​ട​ക്കം ആ​ശു​പ​ത്രി​യി​ലെ​ത്തി ര​ക്തം ദാ​നം ചെ​യ്യു​ന്ന​ത്​ പ​തി​വാ​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ വ​ലി​യ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Blood Donation
Blood Donation

ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ക്ത​ബാ​ങ്കി​ല്‍ പ​ല ഗ്രൂ​പ്പു​ക​ളി​ലു​മു​ള്ള ര​ക്ത​ത്തി​നും ഇ​പ്പോ​ള്‍ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. വി​വി​ധ ഡി​പ്പാ​ര്‍​ട്മെന്‍റു​ക​ളി​ലാ​യി ദി​വ​സേ​ന നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന​ത്.അ​പ​ക​ട​ങ്ങ​ളി​ല്‍​പെ​ട്ടും മ​റ്റും എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​താ​യി വ​രും. ഇ​വ​ക്കെ​ല്ലാം ര​ക്ത​വും ആ​വ​ശ്യ​മാ​യി വ​രും. നി​ല​വി​ലു​ള്ള സ്​​റ്റോ​ക്കി​ല്‍​നി​ന്നാ​ണ് ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യു​ള്ള ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​ത്.

kottayam-medical-college
kottayam-medical-college

ഈ ​നി​ല തു​ട​ര്‍​ന്നാ​ല്‍ ര​ക്ത​ത്തി​നു ക​ടു​ത്ത ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യും ശ​സ്ത്ര​ക്രി​യ​ക​ള്‍ ത​ന്നെ മാ​റ്റി​വെ​ക്കേ​ണ്ടി വ​രു​ക​യും ചെ​യ്യും. ഇ​ത് രോ​ഗി​ക​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കും.മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ലാ​ബു​ണ്ട്. ഈ ​വാ​ഹ​നം പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ പോ​യി ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച്‌ ര​ക്തം ശേ​ഖ​രി​ക്കാ​റു​മു​ണ്ട്.

Blood-Bank.....
Blood-Bank…..

എ​ന്നാ​ല്‍, കോ​വി​ഡ് മൂ​ലം ഇ​തി​നും ക​ഴി​യു​ന്നി​ല്ല. ഇ​പ്പോ​ള്‍ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ര​ക്ത​ത്തി​െന്‍റ ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ പോ​സ്​​റ്റു​ക​ള്‍ ഇ​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.നെ​ഗ​റ്റി​വ് ഗ്രൂ​പ്പി​ല്‍​പെ​ട്ട ര​ക്തം ല​ഭി​ക്കാ​നാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.ര​ക്തം ദാ​നം ചെ​യ്യാ​ന്‍ ഏ​റെ​പ്പേ​ര്‍ മു​ന്നോ​ട്ടു വ​ന്നെ​ങ്കി​ല്‍ മാ​ത്ര​മേ വി​ല​പ്പെ​ട്ട ജീ​വ​നു​ക​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ക​ഴി​യൂ.