നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും, ബിജെപി കേരളവും സ്വന്തമാക്കും

0
340

ശ്രീകണ്ഠശ്വരം വാര്‍ഡ് കണ്‍വെന്‍ഷന്റെ ഉത്ഘാടനത്തില്‍ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരന്‍, സ്ഥാനാര്‍ഥി ശ്രി രാജേന്ദ്രന്‍ നായര്‍ മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞതവണ 1000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ശ്രീകണ്ഠശ്വരം വാര്‍ഡ് ഇത്തവണ 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും വരും ദിവസങ്ങളില്‍ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടുമെന്ന് നടന്‍ കൃഷ്ണകുമാര്‍.

കുറിപ്പ് വായിക്കാം…….

നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ഇന്ന് വൈകുന്നേരം ശ്രീകണ്ഠശ്വരം വാര്‍ഡ് കണ്‍വെന്‍ഷന്റെ ഉത്ഘാടനത്തില്‍ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരന്‍, സ്ഥാനാര്‍ഥി ശ്രി രാജേന്ദ്രന്‍ നായര്‍ മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞതവണ 1000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ശ്രീകണ്ഠശ്വരം വാര്‍ഡ് ഇത്തവണ 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും.

അതാണ്‌ ഇന്ന് കേരളത്തിലെ, പ്രത്യേകിച്ച്‌ തിരുവനതപുരത്തിന്റെ സാഹചര്യം. വരും ദിവസങ്ങളില്‍ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടും..ഭാരത് മാതാ കീ .. ജയ് നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും