ലൗ ജിഹാദ്, നിയമം കർശനമാക്കാൻ മധ്യപ്രദേശിന് പിന്നാലെ ഉത്തര്‍പ്രദേശും

0
460
Love-Jihad..
Love-Jihad..

അവർ ആഗ്രഹിക്കുന്ന പെൺകുട്ടി പ്രണയത്തിൽ വീണു എന്നുറപ്പായാൽ അവരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് അതെല്ലാം ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗിനുള്ള അവസരമാക്കുന്നു. വിവാഹ വാഗ്ദാനം നൽകി കൊണ്ടുപോകുന്ന പെൺകുട്ടികളെ ആദ്യം മതമാറ്റത്തിനും പിന്നീട് മതപഠനത്തിനും അയക്കുന്നു.

Shivraj-Singh-chouhan
Shivraj-Singh-chouhan

ഈ രീതി നിലനിൽക്കുന്ന സാഹചര്യത്തിൽമധ്യപ്രദേശിനെ പിന്നാലെ ഉത്തര്‍പ്രദേശും ലൗ ജിഹാദിനെതിരെ ശക്തമായ നിയമം നിര്‍മ്മിക്കുന്നു. ഇതുസംബന്ധിച്ച ശിപാര്‍ശ അഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ലൗ ജിഹാദിനെതിരെ ശക് തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

love-jihad
love-jihad

മധ്യപ്രദേശും ലൗ ജിഹാദിനെതിരെ നിയമമുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു . അഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ജാമ്യമില്ല വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമമുണ്ടാക്കുമെന്ന് അറിയിച്ചത്. അഞ്ച് വര്‍ഷം വരെ ലഭിക്കാവുന്ന കുറ്റമാക്കി ലൗ ജിഹാദിനെ മാറ്റും.അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചത്. മതേതരത്വത്തില്‍ ഊന്നിയായിരിക്കും നിയമം പാസാക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.