ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ? ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍

0
96
Ramesh-Chennithala.-Ooman-
Ramesh-Chennithala.-Ooman-

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ കൂടിയേ ഉള്ളൂ  ഇപ്പോളിതാ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്നുളള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ അതോ അപ്രതീക്ഷിതമായി ഒരാളോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്.

RAHUL..ji
RAHUL..ji

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് താരിഖ് അന്‍വറിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും ജനകീയരും പരിചയസമ്പന്നരുമാണ്.രണ്ട് പേരും പാര്‍ട്ടിക്കായി ജോലി ചെയ്യട്ടേയെന്നും, തിരഞ്ഞെടുപ്പ് ഫലമനുസരിച്ച്‌ തീരുമാനമെടുക്കാമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

Oomen Chandy...
Oomen Chandy…

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുളള സഹകരണത്തില്‍ ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് താരിഖ് അന്‍വര്‍ പറയുന്നത്. യു ഡി എഫിന് പുറത്തുളള കക്ഷിയുമായുളള സഹകരണമെന്നത് പൊതു തീരുമാനമല്ലെന്നും നീക്ക് പോക്കിനെ കുറിച്ച്‌ അറിവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാവരുമായി ആലോചിച്ച്‌ വേണം തീരുമാനമെടുക്കേണ്ടത്. സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സീമകള്‍ ലംഘിക്കരുതെന്നും താരിഖ് അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.