ഓ​ട​ വൃത്തിയാക്കാൻ മനുഷ്യന് പകരം റോബോട്ടോ ?

0
413
Robort,,
Robort,,

മെട്രോ ന​ഗ​രമായ കൊ​ച്ചിയിലെ  ഓ​ട​ക​ള്‍ ശു​ചീ​ക​രി​ക്കാ​ന്‍ മനുഷ്യന് പകരം റോ​ബോ​ട്ട്​ ഇ​റ​ങ്ങി.ഈ പ്രവൃത്തിയിലൂടെ മനുഷ്യൻ നിന്നും യന്ത്രത്തിലേക്ക് ഒരു മാറ്റംമാണ് പ്രതീക്ഷിക്കുന്നത്. ജ​ല അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ടി.​ഡി റോ​ഡി​ല്‍ ‘യ​ന്ത്ര​മ​നു​ഷ്യ​നെ’ മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ക്കി ശു​ചീ​ക​രി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ത്തി​യ പ​രീ​ക്ഷ​ണം കൊ​ച്ചി​യി​ലും വി​ജ​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ ജ​ന്‍​റോ​ബോ​ട്ടി​ക്​​സ്​ ഇ​ന്ന​വേ​ഷ​ന്‍​സി​െന്‍റ ബ​ന്ധി​കൂ​ട്ട്​ റോ​ബോ​ട്ടു​ക​ളെ​യാ​ണ്​ കൊ​ച്ചി​യി​ലെ ഓ​ട​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം പു​റ​ത്തെ​ടു​ക്കാ​ന്‍ ചൊ​വ്വാ​ഴ്​​ച നി​യോ​ഗി​ച്ച​ത്.കോ​വി​ഡ്​ നാ​ളു​ക​ളി​ല്‍ ശു​ചീ​ക​ര​ണം മു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളി​ല്‍ വ​ന്‍​തോ​തി​ലാ​ണ്​ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യ​ത്. ഇ​തി​ല്‍ 70 ശ​ത​മാ​ന​വും പ്ലാ​സ്​​റ്റി​ക്, മാ​സ്​​കു​ക​ള്‍, കൈ​യു​റ​ക​ള്‍, മ​രു​ന്നു​കു​പ്പി​ക​ള്‍, സി​റി​ഞ്ചു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്. ഇ​ത്​ തൊ​ഴി​ലാ​ളി​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​ത്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കും.

Oda
Oda

ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക്​ എ​ളു​പ്പ​ത്തി​ല്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ര​ത്തി​ലാ​ണ്​ റോ​ബോ​ട്ടി​െന്‍റ സാ​​ങ്കേ​തി​ക​വി​ദ്യ. മാ​ന്‍​ഹോ​ളു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ വി​ഷ​വാ​ത​ക​ങ്ങ​ളെ തി​രി​ച്ച​റി​യാ​നും ക​ഴി​വു​ണ്ട്. വി​ഷ​വാ​ത​ക​ത്തി​െന്‍റ അ​ള​വ്​ ഓ​പ​റേ​റ്റ​ര്‍​ക്ക്​ റോ​ബോ​ട്ടി​ല്‍​നി​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നാ​കും. നൈ​റ്റ്​​വി​ഷ​ന്‍ കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടെ റോ​ബോ​ട്ടി​നു​ണ്ട്. ശു​ചീ​ക​ര​ണം വി​ജ​യ​ക​ര​മാ​യാ​ല്‍ കൂ​ടു​ത​ല്‍ റോ​ബോ​ട്ടു​ക​ളെ എ​ത്തി​ക്കാ​നാ​ണ്​ ജ​ല അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.