കേരളത്തില്‍ ദേശീയ പണിമുടക്ക് ഹര്‍ത്താൽലാകുമോ ?

0
441
Kerala....
Kerala....

കേന്ദ്ര ഗവൺമെന്റെ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറാന്‍ സാധ്യത.പണിമുടക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആശങ്ക. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത് എന്നതിനാല്‍ കേരളത്തിലെ ഇടത് വലതു യൂണിയനുകള്‍ സമരത്തിനായി കൈകോര്‍ക്കും. കെഎസ്‌ആര്‍ടിസി ടാക്‌സി ഓട്ടോ സര്‍വ്വീസുകളുണ്ടാകില്ല.

kerala-harthal
kerala-harthal

കടകള്‍ അടഞ്ഞുകിടക്കും.ജീവനക്കാരും പിന്തുണക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഹാജര്‍ നില നന്നെ കുറവായിരിക്കും. ചുരുക്കത്തില്‍ തദ്ദേശപ്പോരിനിടെ കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലാകും. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തെ ബാധിക്കില്ലെന്നാണ് യൂണിയനുകള്‍ പറയുന്നത്.