ബൈക്കില്‍ ലിഫ്റ്റ് കൊടുത്തത്തിന് ശേഷം വീട്ടമ്മയുടെ പണവും ഫോണും തട്ടിയെടുത്തു

0
90
Bike-Crime...
Bike-Crime...

കൊല്ലം ശാസ്താംകോട്ടയിൽ വീട്ടമ്മയെ കബളിപ്പിച്ച മോഷ്ടാവ് പണവും മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞു. ശാസ്താംകോട്ടയ്ക്ക് സമീപം കുന്നത്തൂര്‍ നടുവില്‍ പടിഞ്ഞാറേ നിരണത്തില്‍ രാധയാണ് കബളിപ്പിക്കലിന് ഇരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് രാധ തട്ടിപ്പിനിരയായത്.

രാധയുടെ മകന്റെ കൂട്ടുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. നടക്കേണ്ട, വീട്ടില്‍ ഇറക്കാമെന്നു വിശ്വസിപ്പിച്ച്‌ ഇവരെ ബൈക്കില്‍ കയറ്റി. ബൈക്കില്‍ കയറുന്നതിനിടെ പണവും മൊബൈല്‍ ഫോണും സൂക്ഷിച്ചിരുന്ന കവര്‍ യുവാവ് രാധയില്‍ നിന്നം വാങ്ങി ബൈക്കിന്റെ മുന്‍ഭാഗത്ത് വച്ചു.

Bike...
Bike…

ജംഗ്ഷനില്‍ വച്ച്‌ രാധയെ ബൈക്കില്‍നിന്ന് ഇറക്ക്. രാധ ബൈക്കില്‍ നിന്നും ഇറങ്ങിയതിനു പിന്നാലെ പണവും മൊബൈല്‍ ഫോണും അടങ്ങിയ കവറുമായി ബൈക്ക് യാത്രികന്‍ പാഞ്ഞു പോവുകയുമായിരുന്നു. രാധ ശാസ്താംകോട്ട പൊലീസിന് പരാതി നല്‍കി. സി സി ടി. വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മോഷ്ടാവിനെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്’