മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?

0
354
Mullapally...
Mullapally...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ശേഷം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമോ? സാധ്യത തള്ളാതെ മറുപടി പറഞ്ഞ് മുല്ലപ്പള്ളി. പ്രധാന നേതാക്കൾ അഴിമതി ആരോപണം നേരിടുന്ന സാഹചര്യത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമോ എന്ന ചോദ്യത്തിന്, അർത്ഥം വച്ചുള്ള മറുപടിയാണ് കെ പി സി സി അധ്യക്ഷനിൽ നിന്നുണ്ടായത്.

കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബാർ കോഴ ആരോപണം നേരിടുന്നു. മറ്റു ചില നേതാക്കൾക്കെതിരെയുളള സോളാർ ആരോപണം പല ഘട്ടങ്ങളിലായി ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പാർടിയെ തിരഞ്ഞെടുപ്പിൽ നയിക്കുമോ എന്നതായിരുന്നു ചോദ്യം. തൻ്റെ കാലത്ത് ഒരു ബാർ മുതലാളിയും കെ പി സി സി ഓഫീസിൻ്റെ പടി ചവിട്ടില്ലെന്ന് മുല്ലപ്പള്ളിയുടെ മറുപടി.

mullapally_ramachandra
mullapally_ramachandra

ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ കോഴയായി ഇന്ദിരാഭവനിൽ എത്തിച്ചെന്നാണ് ബാറുടമ ബിജു രമേശിൻ്റെ ആരോപണം. ഈ ആരോപണം ശക്തമായി നിലനിൽക്കെയാണ് മുല്ലപ്പള്ളിയുടെ മുനവച്ച വാക്ക്. അതേ സമയം, ചെന്നിത്തലയ്ക്കെതിരെ ഇപ്പോൾ ഉയരുന്നത് വംഗ്യമായ ആരോപണമാണെന്നും ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.