വഴി തുറക്കുന്നു, ​പുതിയ തൊഴില്‍ വിസയില്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്താം

0
462
Work-Visa,,
Work-Visa,,

ഖ​ത്ത​ര്‍ ഗവൺമെന്റ് പ്ര​വാ​സി​ക​ള്‍​ക്കാ​യി ഒ​രു ദി​വ​സം ര​ണ്ട്​ സ​ന്തോ​ഷ​വാ​ര്‍​ത്ത​യാ​ണ് ന​ല്‍​കി​യ​ത്. ഇ​ന്ത്യ​ക്കാ​ര്‍​ക്ക്പു​തി​യ തൊ​ഴി​ല്‍ വി​സ​യി​ല്‍ രാ​ജ്യ​ത്തെ​ത്താ​ന്‍ വ​ഴി​യൊ​രു​ങ്ങു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഖ​ത്ത​ര്‍ വി​സ സെന്‍റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഡി​സം​ബ​ര്‍ മൂ​ന്നു​മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​താ​ണ്​ ഒ​ന്ന്. ഐ.​ഡി​യു​ള്ള നി​ല​വി​ല്‍ രാ​ജ്യ​ത്തു​ള്ള​വ​ര്‍ വി​ദേ​ശ​ത്തേ​ക്ക്​ പോ​വു​ക​യാ​ണെ​ങ്കി​ല്‍ എ​ക്​​സി​റ്റ്​ ആ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ തി​രി​ച്ചു​വ​ര​വി​നു​ള്ള എ​ക്​​സ​പ്​​ഷ​ന്‍ എ​ന്‍​ട്രി പെ​ര്‍​മി​റ്റ്​ ത​നി​യെ ല​ഭി​ക്കു​ന്ന സം​വി​ധാ​നം ന​വം​ബ​ര്‍ 29 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​യാ​ണ്​ മ​റ്റൊ​ന്ന്. ര​ണ്ടും ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന​താ​ണ്. എന്നാല്‍, നിര്‍ത്തിവെച്ച വിസിറ്റ്​ വിസകള്‍ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​തി​യ തൊ​ഴി​ല്‍ വി​സ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ഖ​ത്ത​ര്‍ നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു.എ​ന്നാ​ല്‍, കമ്പനിക​ള്‍​ക്ക്​ പു​തി​യ വി​സ​ക​ള്‍​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം ന​വം​ബ​ര്‍ 15 മു​ത​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.എ​ന്നാ​ല്‍, കമ്പനി​ക​ള്‍​ക്ക്​ വി​സ ല​ഭി​ച്ചാ​ലും വി​സ​ക​ള്‍ ഇ​ന്ത്യ​ക്കാ​രു​ടെ പേ​രി​ലും പാ​സ്​​പോ​ര്‍​ട്ടു​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​ന്ത്യ​യി​ലെ വി​സ സെന്‍റ​റു​ക​ള്‍ വ​ഴി മാ​ത്ര​മേ സാ​ധ്യ​മാ​വു​മാ​യി​രു​ന്നു​ള്ളു. ഇ​തി​നാ​ല്‍ പു​തി​യ വി​സ​ക​ള്‍ വ​ഴി ഇ​ന്ത്യ​ക്കാ​രു​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള വ​ര​വും നീ​ളു​ക​യാ​യി​രു​ന്നു.

Quatar.....
Quatar…..

എ​ന്നാ​ല്‍, ക്യു.​വി.​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഡി​സം​ബ​ര്‍ മൂ​ന്ന്​ മു​ത​ല്‍ പു​ന​രാം​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ മെ​ഡി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള വി​സ ന​ട​പ​ടി​ക​ള്‍ ഇ​ന്ത്യ​യി​ല്‍​െ​വ​ച്ച്‌​ പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ക​ഴി​യും. ഇ​തോ​ടെ പു​തി​യ വി​സ​ക​ളി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ ഖ​ത്ത​റി​ലേ​ക്ക്​ വ​രാ​നു​ള്ള വ​ഴി കൂ​ടി​യാ​ണ്​ തു​റ​ക്കു​ന്ന​ത്. ക്യു.​വി.​സി​ക​ള്‍ വ​ഴി ഖ​ത്ത​റി​ലേ​ക്കു​ള്ള വി​സ ന​ട​പ​ടി​ക​ള്‍ ന​ട​ത്താ​നു​ള്ള അ​പ്പോ​യ്​​ന്‍​റ്​​മെന്‍റു​ക​ള്‍ സെന്‍റ​റു​ക​ളു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി ഇ​നി മു​ത​ല്‍ നേ​ടാം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. കൂ​ടു​ത​ല്‍ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ ഖ​ത്ത​റി​െന്‍റ പു​തി​യ ന​ട​പ​ടി​ക​ള്‍. നി​ല​വി​ല്‍ വി​സ​യു​ള്ള​വ​ര്‍​ക്ക്​ നി​ബ​ന്ധ​ന​ക​ള്‍​ക്ക്​ വി​ധേ​യ​മാ​യി ഖ​ത്ത​റി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ല്‍ എ​യ​ര്‍​ബ​ബ്​​ള്‍ ധാ​ര​ണ​പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍ വ​ഴി​യാ​ണി​ത്.

Work visa..
Work visa..

കേ​ര​ള​ത്തി​ലെ ക്യു.​വി.​സി കൊ​ച്ചി ഇ​​ട​​പ്പ​​ള്ളി​യി​ല്‍ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ക്കാ​രു​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള പു​തി​യ വി​സ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ക്യു.​വി.​സി​ക​ള്‍ വ​ഴി​യാ​ണ്​ ചെ​യ്യു​ന്ന​ത്. കൊ​ച്ചി​യി​ല​ട​ക്കം ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കൊ​ച്ചി ഇ​​ട​​പ്പ​​ള്ളി ച​​ങ്ങ​​മ്ബു​​ഴ പാ​​ര്‍ക്ക് മെ​​ട്രോ സ്​​റ്റേ​​ഷ​​ന് സ​​മീ​​പം നാ​​ഷ​​ന​ല്‍ പേ​​ള്‍ സ്​​റ്റാ​​ര്‍ ബി​​ല്‍ഡി​​ങ്ങി​​െന്‍റ താ​​ഴ​​ത്തെ നി​​ല​യി​​ലാ​​ണ് (​ഡോ​​ര്‍ ന​​മ്ബ​​ര്‍ 384111ഡി) ​​കേ​ര​ള​ത്തി​ലെ കേ​ന്ദ്ര​മു​ള്ള​ത്. മ​​ല​​യാ​​ള​​ത്തി​​ല്‍ തൊ​​ഴി​​ല്‍ ക​​രാ​​ര്‍ വാ​​യി​​ച്ചു​മ​​ന​​സ്സി​​ലാ​​ക്കാ​​നും ഇ​വി​ടെ സൗ​​ക​​ര്യ​​മു​​ണ്ട്. ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ ചൂ​​ഷ​​ണ​​വും വി​സ ത​​ട്ടി​​പ്പു​​ക​​ളും പൂ​​ര്‍ണ​​മാ​​യി ഒ​​ഴി​​വാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ഉ​​ള്‍പ്പെ​​ടെ എ​ട്ട്​​വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 20 വി​​സ സെ​​ന്‍​റ​റു​​ക​​ള്‍ തു​​റ​​ക്കാ​​ന്‍ ഖ​​ത്ത​​ര്‍ തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​തി​​ല്‍ ഇ​​ന്ത്യ​​യി​​ലെ ഏ​ഴ്​ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന്യൂ​​ഡ​​ല്‍ഹി, മും​​ബൈ, കൊ​​ല്‍ക്ക​​ത്ത, ല​ഖ്​​നോ, ഹൈ​​ദ​​രാ​​ബാ​​ദ്, ചെ​​ന്നൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് മ​​റ്റു ക്യു.​വി.​സി​​ക​​ള്‍.

Qatar
Qatar

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഖ​ത്ത​ര്‍ റെ​സി​ഡ​ന്‍സ് പെ​ര്‍മി​റ്റ് (ആ​ര്‍.​പി) അ​ഥ​വാ വി​സ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മാ​തൃ​രാ​ജ്യ​ത്തു​വെ​ച്ചു​ത​ന്നെ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ക്യു.​വി.​​സി​ക​ളി​ലൂ​ടെ ചെ​യ്യു​ന്ന​ത്. തൊ​ഴി​ല്‍ വി​സ​യി​ല്‍ ഖ​ത്ത​റി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന, ബ​യോ​മെ​ട്രി​ക് വി​വ​ര ശേ​ഖ​ര​ണം, തൊ​ഴി​ല്‍ ക​രാ​ര്‍ ഒ​പ്പു​വെ​ക്ക​ല്‍ എ​ന്നി​വ സ്വ​കാ​ര്യ ഏ​ജ​ന്‍സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ല്‍ ത​ന്നെ ഇ​തി​ലൂ​ടെ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​കും. വി​സ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന പ്ര​വാ​സി​ക​ളു​ടെ വി​സ സം​ബ​ന്ധ​മാ​യ വി​ര​ല​ട​യാ​ളം, ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​ര്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​കും.