ജയസൂര്യ-നാദിര്‍ഷ കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം

0
392
New-Film-Nadirsha
New-Film-Nadirsha

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. നാദിര്‍ഷാ ജയസൂര്യ കൂട്ടുകെട്ടില്‍ വീണ്ടും ഒരു പുതിയ ചിത്രമൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ നടന്നു. ജയസൂര്യയുടെ നായികയായി നമിത പ്രമോദാണ് എത്തുന്നത്. ജാഫര്‍ ഇടുക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

nadirsha-jayasurya-namitha
nadirsha-jayasurya-namitha

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.

jayasurya
jayasurya

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ്-അരൂര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി.