വീണ്ടും ഒരു പ്രശ്നത്തിനു വേണ്ടി ചൈന ശ്രമിക്കുന്നു, അതിർത്തിയ്ക്ക് സമീപതായി ബ്രഹ്മപുത്ര നദിയില്‍ കൂറ്റന്‍ ഡാം നിര്‍മ്മിക്കുന്നു

0
348
Dam..
Dam..

ഭാരതത്തിന്റെ അതിര്‍ത്തി വെട്ടിപ്പിടിക്കാനുളള ചൈനയുടെ ഗൂഢ തന്ത്രങ്ങളെ ഇന്ത്യൻ സേന ചെറുത്തുതോല്‍പ്പിച്ചതോടെ രാജ്യത്തിനെതിരെ മറ്റൊരു നീക്കവുമായി ചൈന. ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലെ ഭാഗത്ത് വന്‍കിട അണക്കെട്ട് നിര്‍മ്മിക്കാനുളള പദ്ധതികളുമായി ചൈന മുന്നോട്ടുപോവുകയാണ്. പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ ഇതിനുളള നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.

China Dam
China Dam

ഇന്ത്യയിലേക്കുളള ജലമൊഴുക്ക് തടയുക എന്നതാണ് ചൈനയുടെ പ്രധാനലക്ഷ്യം എന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ തൊട്ടടുത്തുളള മെഡോഗ് പ്രദേശത്താണ് ഡാം നിര്‍മ്മാണം. ലോകത്തിലെ തന്നെ നീളം കൂടിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്രയുടെ ഉത്ഭവം ചൈനയിലെ ടിബറ്റിലാണ്. തുടര്‍ന്ന് ഇന്ത്യ, ബംഗ്ളാദേശ് എന്നിവിടങ്ങളിലൂടെ ഒഴുകിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്.മെഡോഗ് പ്രവിശ്യയില്‍ ചൈന വന്‍കിട അണക്കെട്ട് നിര്‍മ്മിക്കുമെന്ന് ഏറെ നാളുകളായി പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Ecuador-Dam
Ecuador-Dam

ഇതിനെത്തുടര്‍ന്ന് ഇന്ത്യ തങ്ങളുടെ ആശങ്കകള്‍ ഇതിനകം ചൈനീസ് അധികൃതരെ അറിയിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ളാദേശും തങ്ങളുടെ ആശങ്കകള്‍ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതും ചൈന കാര്യമാക്കിയിട്ടില്ല. വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടാണ് ചൈന പുതിയ ഡാം നിര്‍മ്മിക്കുന്നത്. ഇതിലൂടെ രാജ്യത്ത് പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് ചൈനീസ് അധികൃതരുടെ കണക്കുകൂട്ടല്‍. 2015ല്‍ ടിബറ്റില്‍ ചൈന ഒരു വന്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിരുന്നു