ഇടതും വലതും ഒരേ പോലെ തട്ടിപ്പുകാരെ ഇറക്കുമ്പോൾ, നീണ്ട വികസന പത്രികയുമായി ബിജെപി

0
323
Bjp,,
Bjp,,

ഭാരതീയ ജനതാ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കേരളത്തിന്റെ മണ്ണില്‍ രാഷ്ട്രീയ മാറ്റം കൊണ്ടും വരും ഏകദേശം ഉറപ്പായി കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പേ ഉള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും കേരള ബിജെപി വളരെയധികം മുന്നേറി മലയാളക്കരയില്‍ പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിനു തിരി കൊളുത്തി. ഇടതും വലതും സ്വപ്നയേയും സരിതയെയും തുറുപ്പ് ചീട്ടുകള്‍ ആക്കി ഇപ്പോഴും കളത്തില്‍ ഇറങ്ങുമ്പോൾ  വികസന പട്ടികകളുടെ നീണ്ട നിര തന്നെ നിരത്തി ബിജെപി നല്ല രാഷ്ട്രീയത്തിന്റെ പുതിയ മാനം തേടുന്നു.

സംസ്ഥാന നേതാക്കളായ ശ്രീ. സുരെഷിനെയും ടിവി രാജേഷിനെയും രാജി പ്രസാദിനെയും ഒക്കെ താഴെ തട്ടില്‍ ഭരണം പിടിക്കാന്‍ ഇറക്കിയതിലൂടെ ബിജെപി നയം വ്യക്തമാക്കി കഴിഞ്ഞു. ബിജെപി യുടെ ശക്തമായ പ്രകടനം വാര്‍ഡുകളില്‍ പ്രകടമാണ് . ബിജെപി യെ പ്രധാന എതിരാളിയായി കണ്ടു കൊണ്ട് ഇടതും വലതും കൈ കോര്‍ക്കുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും തുടങിക്കഴിഞ്ഞു.

bjp-flag-
bjp-flag-

ബിജെപി യുടെ ശക്തി ഊര്‍ജ്ജം നിറഞ യുവ തലമുറയാണ് , പുതു വോട്ടര്‍മാര്‍ മൊബൈല്‍ സ്ക്രീനില്‍ നിറയുന്ന രാഷ്ട്രീയ സംഭവങളിലേയ്ക്ക് ശ്രദ്ധ ചെലുത്തുന്നു എന്നത് വലിയ മാറ്റമാണ് . ദേശീയതയുടെ കുളിര്‍കാറ്റ് യുവ തലമുറയ്ക്ക് ആവേശം പകരുന്നു. ബിജെപി ഗണ ഗീതങ്ങള്‍ റിങ് ടോണുകളായി മാറി കഴിഞ്ഞു. ഓണ്‍ലൈന്‍ പോസ്റ്ററുകളും ട്രെന്‍ഡ് ആയിക്കഴിഞ്ഞു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിന്നെ ‘വേറെ ആര്‍ക്ക് വോട്ട് ചെയ്യും’ എന്ന മറുപടിയാണു മിക്ക വീടുകളില്‍ നിന്നും ഉയരുന്നത്,ശബരിമലയും അഴിമതിയും കണ്‍സല്‍ട്ടന്‍സി ഭരണവും കണ്ടു മടുത്ത ജനതയുടെ നിരാശ കലര്‍ന്ന മുഖം പ്രകടമാണ് . കോണ്‍ഗ്രസ്സ് എന്നത് വാര്‍ദ്ധക്യത്തിന്റെ അസ്കിതയിലാണു.പുതിയ പ്രവര്‍ത്തകര്‍ കടന്നു വരുന്നില്ല,കണ്ടു പഴകിയ മുഖങ്ങള്‍,ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായതിന്റെ പ്രതിഫലനങള്‍ വാര്‍ഡ് തലങ്ങളിലും തെളിഞ്ഞു കാണാം.

BJP.2020
BJP.2020

ബിജെപി ക്ക് വോട്ട് നല്‍കിയിട്ടു കാര്യമില്ല, ജയിക്കില്ല എന്നൊരു മാനസികാവസ്ഥയില്‍ നിന്നും ജനങ്ങളും കേരളത്തില്‍ വേര് ഉറപ്പിക്കാന്‍ കഴിയുമെന്ന് പ്രവര്‍ത്തകരും തിരിച്ചറിഞ്ഞു കഴിഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ചെന്ന് എത്താത്ത വീടുകള്‍ ഇല്ല,സൗജന്യ റേഷനും തൊഴില്‍ പദ്ധതികളും ഒക്കെ തുറന്നു പറയുന്ന വോട്ടര്‍മാര്‍,പുതിയ ഇന്ത്യ എന്നത് സാധാരണക്കാരന്റെതും കൂടിയാണ് എന്ന ബോധം അവരില്‍ തെളിയുന്നുണ്ട്.

Rally-Bharatiya-Janata
Rally-Bharatiya-Janata

ബിജെപി സവര്‍ണ്ണ ഹൈന്ദവ പാര്‍ട്ടി’ എന്ന് ഇടതും വലതും ചേര്‍ന്ന് മുദ്ര കുത്തി കൂട്ടില്‍ അടയ്ക്കപ്പെട്ട സാഹചര്യത്തില്‍ നിന്നും പുറത്ത് വരാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ബിജെപി യൊടുള്ള അസ്പൃശ്യത മാറി വരുന്നു.
ഇടത് പക്ഷത്തെ പ്രൊഫഷണലുകളും ആത്മീയ ചിന്ത ഉള്ളവരും ഇത്തവണ ബിജെപി യ്ക്ക് രഹസ്യമായി വോട്ട് ചെയ്യുമെന്ന നിലയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
അഞ്ചു വര്‍ഷം കൂടുമ്ബോള്‍ ഉള്ള കോണ്‍ട്രാക്‌ട് ഭരണത്തില്‍ ഉള്ള അതൃപ്തി പ്രകടമാണ് . മൂന്നാം മുന്നണി ഭരണത്തിനു ജനത മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു.