ഒരു ഐഫോണിനു വേണ്ടി സ്വന്തം കിഡ്നി വിറ്റ് യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ

0
413
China-Man
China-Man

എല്ലാവർക്കും ഐഫോൺ എന്നാൽ ഒരു ഹരമാണ്. വിപണിയിലേക്ക് എത്തുന്ന ഐഫോണുകള്‍ സവിശേഷത കൊണ്ട് തരംഗമാകാറുണ്ട്. വിലയിലുള്ള വര്‍ധന കാരണം പലപ്പോഴും ഐഫോണ്‍ പ്രേമികള്‍ക്ക് അത്ര വേഗം സ്വന്തമാക്കാന്‍ സാധിക്കാറില്ല. ഐഫോണ്‍ വാങ്ങാന്‍ കിഡ്നി വരെ വില്‍ക്കേണ്ടി വരും എന്ന് നമ്മളില്‍ പലരും പറയാറുണ്ട്. അതുപോല വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.ഒൻമ്പത് വര്‍ഷങ്ങള്‍ക്ക് മുൻപാണ്  17കാരനായ യുവാവ് കിഡ്നി വിറ്റ് ഐഫോണ്‍ സ്വന്തമാക്കിയത്. എന്നാല്‍ പിന്നീട് അങ്ങോട്ട് അത്ര സുഖകരമാല്ലായിരുന്നു യുവാവിന്റെ ജീവിതം. 2011 ലാണ് സംഭവം നടന്നത്.

iphone...
iphone…

രണ്ട് ആപ്പിള്‍ ഡിവൈസുകള്‍ വാങ്ങാനാണ് വാങ് ഷാങ്കു തന്റെ കിഡ്നി വിറ്റത്. ഐഫോണ്‍ 4, ഐപാഡ് 2 എന്നിവയാണ് വാങ്ങിയത്. ഇതിനായി ഓണ്‍ലൈന്‍ ചാറ്റ് റൂമിലൂടെ അവയവ കച്ചവട ഇടപാടുകാരനുമായി കരാറില്‍ ഏര്‍പ്പെട്ടു.കിഡ്നി വിറ്റാല്‍ 20,000 യുവാന്‍ ലഭിക്കുമെന്ന് പറഞ്ഞാണ് സമ്മതം മൂളിയത്. സ്വന്തമായി ഒരു ഐഫോണ്‍ എന്ന സ്വപ്നം നേടാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകാന്‍ യുവാക്കള്‍ മുതല്‍ വിദ്യര്‍ത്ഥികള്‍ വരെ തയ്യാറാകുന്ന കാലം.അതേ സമയം ഒരു കിഡ്നി വിറ്റാല്‍ ഒരു പ്രശ്നവും സംഭവിക്കില്ലന്ന് വാങ് ഷാങ്കുവിന് ആശുപത്രി അധികൃതര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ശത്രക്രിയയുടെ ഭാഗമായിയുണ്ടായ യുവാവിന്റ മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയില്ല. അവ അണുബാധയായി മാറുകയും ചെയ്തു.

man
man

തുടര്‍ന്ന് രണ്ടാമത്തെ കിഡ്നിയുടെ പ്രവര്‍ത്തനത്തെയും അത് ബാധിച്ചു.ഡയാലിസ് ഇല്ലാതെ ഒരു ദിവസവും കഴിയാത്ത അവസ്ഥയാവുകയായിരുന്നു. താന്‍ ശത്രക്രിയക്ക് വിധേയനായ വിവരം വാങ് പിന്നീട് തന്റെ അമ്മയോട് കുറ്റ സമ്മതം നടത്തുകയായിരുന്നു.ഇതോടെ ഒൻമ്പത് പേരെ അവയവകച്ചവടത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 3,00,00 ഡോളറും ലഭിച്ചിരുന്നു.