ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേക്ക് അടുക്കുന്നു

0
298
corona india
corona india

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേക്ക് കടക്കുന്നു. മരണം 1.40 ലക്ഷവും പിന്നിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു.രോഗമുക്തി നിരക്ക് 94.37 ശതമാനമായി വര്‍ദ്ധിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 4.03 ലക്ഷമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Corona
Corona

തമിഴ്‌നാട്ടില്‍ ഞായറാഴ്ച 1,320 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,398 പേര്‍ രോഗമുക്തി നേടുകയും 16 പേര്‍ മരിക്കുകയും ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,90,240 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം 7,67,659 പേര്‍ രോഗമുക്തി നേടുകയും 11,793 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 10,788 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

kovid 19
kovid 19

അതേസമയം കര്‍ണാടകയില്‍ 1,321 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 733 കേസുകള്‍ ബെംഗളൂരു അര്‍ബനിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 889 പേര്‍ രോഗമുക്തി നേടുകയും 10 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 8,93,006 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 8,55,750 പേര്‍ രോഗമുക്തി നേടി. 11,856 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഇതിനോടകം ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് നിലവില്‍ 25,381 സജീവ കേസുകളാണുള്ളത്.