ലോകത്തിലെ സമുദ്രനിരപ്പിൽനിന്നുംഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്.
ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം 8848.86 മീറ്റര്‍ എന്നു പുനര്‍നിര്‍ണയിച്ചു. ചൈനീസ്, നേപ്പാള്‍ വിദേശകാര്യമന്ത്രിമാര്‍ വെര്‍ച്വല്‍ യോഗത്തില്‍ സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1954ല്‍ ഇന്ത്യ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ ഉയരത്തേക്കാള്‍ 86 സെന്റിമീറ്റര്‍ അധികമാണിത്.
എവറസ്റ്റിന്റെ ഉയരം സംബന്ധിച്ച് ചൈനയും നേപ്പാളും തമ്മിലുള്ള തര്‍ക്കത്തിന് ഇതോടെ പരിഹാരമായി. ചൈന-നേപ്പാള്‍ അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. പര്‍വതാരോഹകര്‍ക്ക് ഇരു രാജ്യങ്ങളില്‍നിന്നും എവറസ്റ്റ് കയറാനാകും. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ 2015ലെ അതിശക്തമായ ഭൂകന്പം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലം എവറസ്റ്റിന്റെ ഉയരം വര്ധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണു നേപ്പാള്‍ സര്‍ക്കാര്‍ കൃത്യമായ ഉയരം നിര്‍ണയിക്കാന്‍ തീരുമാനിച്ചത്. 2017ലാണ് നേപ്പാള്‍ എവറസ്റ്റിന്റെ ഉയരം നിര്‍ണയം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇതു പൂര്‍ത്തിയായത്.
ത്രിമാനഗണിത സന്പ്രദായം ഉപയോഗിച്ചായിരുന്നു 1954ല്‍ ഇന്ത്യ എവറസ്റ്റിന്റെ ഉയരം കണക്കാക്കിയത്. ഇന്ത്യയുടെ മൂന്നാമത്തെ സര്‍വേ ആയിരുന്നു അത്. 1975ല്‍ ചൈനയുടെ നിര്‍ണയത്തില്‍ കണ്ടെത്തിയ ഉയരം 8848.11 മീറ്ററായിരുന്നു സാറ്റലൈറ്റ് സര്‍വേ സാങ്കേതികവിദ്യ ഉപയോഗിച്ച് 1987ല്‍ ഇറ്റലി നടത്തിയ സര്‍വേയില്‍ എവറസ്റ്റിന്റെ ഉയരം 8872 മീറ്റര്‍ ആയിരുന്നു.