തദ്ദേശ തിരഞ്ഞെടുപ്പ്, ന്യൂനപക്ഷ വോട്ടുകളിൽ ഏകീകരണം ഉണ്ടായോയെന്ന് സംശയവുമായി ബിജെപി

0
307
VV-Rajesh
VV-Rajesh

ത​ല​സ്ഥാ​നത്ത് പ്രതിപക്ഷമായിരുന്ന ബിജെപി ഭ​ര​ണം പി​ടി​ക്കു​മെ​ന്നും മ​റ്റ്​ ജി​ല്ല​ക​ളി​ല്‍ സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും പ്രതീക്ഷിച്ചിരുന്നു എന്നാൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളാണ് ബിജെപിയെ ആ​ശ​ങ്ക​പ്പെ​ടു​ത്തുന്നത്.തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ബി.​ജെ.​പി​ക്ക്​ വി​ജ​യ​പ്ര​തീ​ക്ഷ​യു​ള്ള പ​ല വാ​ര്‍​ഡി​ലും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​മു​ണ്ടാ​യോ​യെ​ന്ന്​ അ​വ​ര്‍ സം​ശ​യി​ക്കു​ന്നു.ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ വി.​വി. രാ​ജേ​ഷ​്​ ഉ​ള്‍​പ്പെ​ടെ മ​ത്സ​രി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ ഈ ആ​ശ​ങ്ക​യു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ ഒ​രു സ്വ​ത​ന്ത്ര​ന്‍ ഉ​ള്‍​പ്പെ​ടെ 35 സീ​റ്റി​ല്‍ വി​ജ​യി​ച്ചി​രു​ന്നു.

Rally-Bharatiya-Janata
Rally-Bharatiya-Janata

തിര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​ക്കു​റി അ​ത്ര​യും സീ​റ്റ്​ ല​ഭി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ്​ നേ​തൃ​ത്വ​ത്തി​ന്. നൂ​റ്​ സീ​റ്റു​ക​ളി​ല്‍ 55 മു​ത​ല്‍ 60 സീ​റ്റു​വ​രെ വി​ജ​യി​ച്ച്‌​ അ​ധി​കാ​രം നേ​ടു​മെ​ന്ന്​ ബി.​ജെ.​പി നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും സി​റ്റി​ങ്​​ സീ​റ്റു​ക​ളി​ല്‍ പ​ത്തി​ല​ധി​കം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യും അ​വ​ര്‍ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍, പു​തു​താ​യി കൂ​ടു​ത​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ വി​ജ​യി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​വ​ര്‍ പ്ര​ക​ടി​പ്പി​ക്കു​ന്നു.മു​സ്​​ലിം പ​ശ്ചാ​ത്ത​ല​മു​ള്ള പാ​ര്‍​ട്ടി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച വാ​ര്‍​ഡു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​െ​വ​ക്കു​മെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ അ​വ​കാ​ശ​വാ​ദം.

bjp-flag-
bjp-flag-

എ​ന്നാ​ല്‍, കോ​ര്‍​പ​റേ​ഷ​നി​ലെ ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ക്കാ​തി​രി​ക്കാ​ന്‍ മു​സ്​​ലിം, ക്രി​സ്​​ത്യ​ന്‍ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​മു​ണ്ടാ​യെ​ന്നാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​ത്.ജാ​തീ​യ നീ​ക്കു​പോ​ക്കു​ക​ളും ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ ബി.​ജെ.​പി​ക്ക്​ തി​രി​ച്ച​ടി​യാ​യേ​ക്കും. കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ബി.​ജെ.​പി​ക്ക്​ കൂ​ടു​ത​ല്‍ പ്രാ​തി​നി​ധ്യ​മു​ണ്ടാ​കു​മെ​ന്നും തി​രു​വ​ന​ന്ത​പു​രം ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അം​ഗ​ങ്ങ​ള്‍ കൂ​ടു​മെ​ന്നു​മാ​ണ്​ അ​വ​രു​ടെ മ​റ്റ്​ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍.