പ്രമുഖ സീ​രി​യ​ല്‍ താ​രം വി.​ജെ ചി​ത്ര ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

0
261
Vj.Chitra.Tamil
Vj.Chitra.Tamil

പ്രമുഖ ത​മി​ഴ് സീ​രി​യ​ല്‍ താ​രം വി.​ജെ ചി​ത്ര (29) യെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തി​രി​ച്ചെ​ത്തി​യ ചി​ത്ര ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.സീരിയല്‍ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് പു​ല​ര്‍​ച്ചെ 2.30 നാ​ണ് ചി​ത്ര ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തി​രി​ച്ചെ​ത്തി​യത്. സ​ഹ​താ​രം ഹേ​മ​ന്തി​നൊ​പ്പ​മാ​ണ് ചി​ത്ര താ​മ​സി​ച്ചി​രു​ന്ന​ത്. റൂ​മി​ലെ​ത്തി​യ ചി​ത്ര ത​നി​ക്ക് കു​ളി​ക്ക​ണ​മെ​ന്നും ഹേ​മ​ന്തി​നോ​ടു പു​റ​ത്തേ​ക്കു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ചി​ത്ര വാ​തി​ല്‍ തു​റ​ന്നി​ല്ല.

vj Chitra
vj Chitra

ഇ​തേ​തു​ട​ര്‍ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​ല്‍​ നി​ന്ന് മു​റി​യു​ടെ മ​റ്റൊ​രു താ​ക്കോ​ല്‍ വാ​ങ്ങി ഹേ​മ​ന്ത് വാ​തി​ല്‍ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റി​യി​ലെ ഫാ​നി​ല്‍ തൂങ്ങിയ നി​ല​യി​ല്‍ ചി​ത്ര​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.സം​ഭ​വ​ത്തി​ല്‍ ന​സ്ര​ത്ത്പേ​ട്ടൈ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.വി​ജ​യ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ന്‍ സ്റ്റോ​ര്‍​സ് എ​ന്ന സീ​രി​യ​ലി​ലെ മു​ല്ലൈ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര പ്ര​ശ​സ്ത​യായത്.