സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഐ ടി ജീവനക്കാര്‍ക്ക്പ്രതിധ്വനി സാമ്പത്തിക സഹായം വിതരണം ചെയ്തു. ജോലി നഷ്ട്ടപെട്ടവരില്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാണ് സെപ്റ്റംബര്‍ മൂന്നാം വാരം തുക നല്‍കിയത്. ഇരുപതിലധികം ഐ ടി കമ്പനികളില്‍ നിന്നായി 31 ഐ ടി ജീവനക്കാര്‍ക്കാണ് താത്ക്കാലിക ആശ്വാസമായി പ്രതിധ്വനി 5000 രൂപ വീതം നല്‍കിയത്.
കോവിഡിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ചത്ര പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും, ഒട്ടനവധി ഐ ടി ജീവനക്കാര്‍ക്ക് ജോലി നഷ്ട്ടപ്പെടുകയും മിക്കവാറും കമ്പനി സാലറിയില്‍ കുറവ് വരുത്തുകയോ സാലറി റിവിഷന്‍ നിര്‍ത്തുകയോ ചെയ്തിട്ടുണ്ട്.
വരുന്ന മാസങ്ങളില്‍ കോവിഡ് കാലം വിവിധ മേഖലകളെക്കാള്‍ ഉപരി ഐ ടി മേഖലയെ മോശമായി ബാധിക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു. എല്ലാ കമ്ബനികളും വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് പൂര്‍ണ്ണമായും മാറിയിട്ടുണ്ട്.
കോവിഡ് കാലത്തു ജോലി നഷ്ടപെട്ട കുറച്ചു പേര്‍ക്ക് വിവിധ ഐ ടി കമ്ബനികളില്‍ ജോലി ലഭിച്ചു, എന്നാല്‍ നിരവധി പേര്‍ക്ക് ഐ ടി ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരെ ഐ ടി ജോലി ലഭിക്കുന്നതിന് സഹായിക്കുന്നതിനായി “പ്രതിധ്വനി ജോബ് പോര്‍ട്ടല്‍” പ്രവര്‍ത്തിക്കുന്നു