ഒരിക്കലെങ്കിലും സ്വന്തം മക്കളോടു ചോദിച്ചിട്ടില്ലേ, ശരിക്കും അവരെ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ ?

0
480
family
family

ഒരിക്കലെങ്കിലും നിങ്ങളും മക്കളോടു േചാദിച്ചിട്ടില്ലേ ഇങ്ങനെ. സ്വന്തം കുഞ്ഞിേനാട് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല ഈ ചോദ്യം ഉയരുന്നത്. അനുസരണക്കേട് പരിധി കഴിയുമ്പോഴോ, സ്വന്തം കുഞ്ഞ് മറ്റു കുട്ടികളോടൊപ്പമോ അവരേക്കാൾ ഉയരത്തിലോ എത്താതെ വരുമ്പോേഴാ ഉണ്ടാകുന്ന വിഷമവും. ദേഷ്യംവും ഒക്കെയാണ് മാതാപിതാക്കളെ കൊണ്ട് ഇങ്ങനെ ചോദിപ്പിക്കുന്നത്.

mother&children
mother&children

കുട്ടിക്ക് പ്രചോദനം കൊടുക്കുക, കുട്ടിയെ പ്രകോപിപ്പിച്ച് അവരിൽ മത്സരബുദ്ധിയുണ്ടാക്കി ജീവിതത്തിലും പഠനത്തിലും മുന്നേറാൻ സഹായിക്കുക തുടങ്ങിയ സദുദ്ദേശങ്ങള്‍ മാത്രമേ ഇങ്ങനെ ചോദിക്കുമ്പോൾ മാതാപിതാക്കളുടെ മനസ്സിൽ ഉണ്ടാകൂ. പക്ഷേ, എല്ലായ്പോഴും ഇത്തരം ചോദ്യങ്ങ ളും പ്രസ്താവനകളും നല്ല ഫലം തരാറുണ്ടോ? മിക്കപ്പോഴും ഇല്ല എന്നതു തന്നെയാണുത്തരം.

ഒന്നാലോചിച്ചു നോക്കൂ. മകളെ അെല്ലങ്കില്‍ മകനെ ശരിക്കും മനസ്സിലാക്കാൻ നമ്മള്‍ ശ്രമിച്ചിട്ടുണ്ടോ? മറ്റുള്ളവരോ അധ്യാപകരോ നടത്തുന്ന അഭിപ്രായ പ്രകടനത്തിന്റെയും പ്രോഗ്രസ് കാർഡിന്റെയും അടിസ്ഥാനത്തിൽ എത്തിച്ചേരുന്ന നിഗമനങ്ങളല്ല ഇവിടെ ഉദ്ദേശിച്ചത്. തീരെ ചെറിയ കുഞ്ഞായിരിക്കുമ്പോൾ മുതൽ കുഞ്ഞിന്‍റെ കൂടെ സമയം ചെലവഴിച്ച് കുഞ്ഞിനെ സൂക്ഷ്മമായി നിരീക്ഷിച്ചും സംസാരിച്ചും ശ്രവിച്ചും ഒക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം.

‘ഇല്ല’ എന്നു തന്നെയാകും പലരുടേയും ഉത്തരം. തിരക്കു പിടിച്ച ജീവിത സാഹചര്യത്തിൽ മാതാപിതാക്കൾ രണ്ടുപേരും ജോലിക്കു പോകുന്ന അണുകുടുംബങ്ങളിൽ ഭാര്യയും  ഭർത്താവും പരസ്പരം മിണ്ടുന്നതു തന്നെ വളരെ അപൂർവമായിരിക്കും. സ്കൂൾ വിട്ടു വന്നാൽ  ചെറിയ കുട്ടികളാണെങ്കിൽ അ ച്ഛനമ്മമാർ ഒാഫിസിൽ നിന്നു എത്തുന്നതുവരെ ഡേ കെയർ സെന്ററിലോ അൽപം മുതിർന്ന കുട്ടികളാണെങ്കിൽ ട്യൂ ഷൻ സെന്ററിലോ ആയിരിക്കും.  ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനുമെല്ലാം മിക്ക കുട്ടികളും ഏതെങ്കിലും ‘ഹോബി ക്ലാസുകളി’ലായിരിക്കും.

Mom
Mom

സംഗീതമായായലും ചിത്രകലയായാലും നൃത്തമായാലും പലപ്പോഴും ബേബി സിറ്റിങ് എന്ന നിലയിലാണ് മാതാപിതാക്കൾ കുട്ടികളെ ഇവിടങ്ങളിൽ പറഞ്ഞയയ്ക്കുന്നത്. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ സുരക്ഷിതമായി ഒരു കൂട്ടം കുട്ടികളുടെയും ടീച്ചറുടെയും  അടുത്ത് അവർ ഇരുന്നു കൊള്ളുമല്ലോ.  ഇതുകാരണം ഒരുമിച്ച് വീട്ടിൽ ചെലവഴിക്കുന്ന സമയം വളരെ കുറവായിരിക്കും.

വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടാകുന്ന സന്ദർഭങ്ങളിലാകട്ടെ പലരും പരസ്പരം സംസാരിക്കാതെ ടിവിയുടെ മുൻപിലോ  കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ മുൻപിലോ ആയിരിക്കും. ചുരുക്കത്തിൽ പലര്‍ക്കും നമ്മുടെ കുട്ടി അയൽപ ക്കത്തെ കുട്ടിയെപ്പോലെ തന്നെ ഇടയ്ക്കു മാത്രം കാണുന്ന ഒ രാളായിരിക്കും. കുഞ്ഞിനെ ശരിക്കു മനസ്സിലാക്കാത്ത, തൊട്ടതിനും പിടിച്ചതിനുമൊക്കെ കുഞ്ഞിനെ ശകാരിക്കാൻ മാത്രം വായ് തുറക്കുന്ന രക്ഷിതാവുമായിരിക്കും നാം.

മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്തു വിജയിക്കണമെങ്കിൽ കഠിനാധ്വാനവും അൽപം മത്സരബുദ്ധിയുമൊക്കെ വേണമെന്ന കാര്യത്തിൽ തർക്കമില്ല. ജീവിത വിജയം എന്നു പറയുന്നത് പരീക്ഷയുടെ മാർക്കോ കലാകായിക മത്സരങ്ങളിലെ ഒന്നാം സ്ഥാനമോ മാത്രമല്ല. എല്ലാ ഒന്നാം റാങ്കുകാരും പിൽക്കാലത്ത് ഡോക്ടറും കലക്ടറും ചീഫ് സെക്രട്ടറിയുമാകേണ്ടവരല്ല. പാട്ടിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടികളൊക്കെ ചെമ്പൈയും യേശുദാസും ആകുന്നില്ലല്ലോ. സ്പോർട്സിൽ മികവു പുലർത്തുന്നവരില്‍ എത്ര േപരാണ് പിന്നീട്  പി.ടി. ഉഷയുെടയും സച്ചിന്‍റെയും പിന്‍ഗാമിയാകുന്നത്

ഇതു തിരിച്ചറിയാതെ, മക്കളെ േനാക്കി ‘നിന്നെയൊക്കെ എന്തിനു കൊള്ളാം’ എന്ന് ആക്ഷേപിക്കുകയും മാനസിക സ മ്മർദം കുത്തിവയ്ക്കുകയും ചെയ്താൽ വിപരീത ഫലം മാത്രമേ ലഭിക്കൂ. അപകർഷതാബോധവും നിരാശയും കുഞ്ഞിനെ കൂടുതൽ നിലവാരത്തകർച്ചയിലേക്ക് നയിക്കും. ചില കുട്ടികളെങ്കിലും ചീത്ത കൂട്ടുകെട്ടുകളിലേക്ക് പോകാനും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങൾക്ക് വളരെ ചെറുപ്പത്തി ൽ തന്നെ അടിമപ്പെടാനും സാധ്യത ഏറെയെന്ന് പഠനങ്ങള്‍ പറയുന്നു.

മാനസിക പിരിമുറുക്കം മൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ, അമിതഭക്ഷണ പ്രിയം അല്ലെങ്കിൽ ഭക്ഷണത്തോട് വിരക്തി, വിഷാദം, ദഹനേന്ദ്രിയ വ്യവസ്ഥയിലെ ക്രമക്കേടുകൾ എന്നിവയും ചിലരില്‍ കണ്ടുവരുന്നു. കുട്ടി കൂടുതൽ അന്തർമുഖ നാകാം. എന്തു ചെയ്താലും താൻ നന്നാകില്ല എന്ന ചിന്ത മൂ ലം കുട്ടിയുടെ നിലവാരം താഴേക്കു പോകാനുമുള്ള സാധ്യതയും ഉണ്ട്.

mother-and-daughter
mother-and-daughter

കുഞ്ഞിനെ ശരിയായി മനസ്സിലാക്കുകയും ഉള്ള കഴിവുകള്‍ വളര്‍ത്താനുള്ള വഴികള്‍ കാണിച്ചു െകാടുക്കുകയുമാണ് ഈ അവസ്ഥയില്‍ മാതാപിതാക്കള്‍ക്ക് െചയ്യാവുന്നത്.ഒരു കുട്ടിയെപ്പോലെ ഈ ലോകത്ത് മറ്റൊരാൾ ഇല്ല. ഇരട്ടക്കുട്ടികൾ തമ്മിൽപോലും വ്യത്യാസങ്ങൾ നിലനിൽ‍ക്കേ കുഞ്ഞിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതെന്തിന്

നമ്മുടെ മകനോ മകളോ ആണെന്നതു ശരി തന്നെ. പക്ഷേ, നമ്മളല്ലല്ലോ. അതുകൊണ്ടു തന്നെ ‘‍ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത്’ എന്ന പോലുള്ള താരതമ്യങ്ങൾ വേണ്ട. ആ കാലമല്ല ഇതെന്നും ഭൗതിക സൗകര്യങ്ങളിലും ശാസ്ത്രസാങ്കേതിക വിദ്യയിലും ഒക്കെ കാലം  ഒരുപാടു മാറി എന്നും അറിയുക.

പരീക്ഷാ പ്രോഗ്രസ് കാർഡ് വരുമ്പോൾ മാത്രം കുട്ടിയെ വഴക്കു പറയാൻ നിൽക്കാതെ നിത്യവും കുറച്ചു സമയം മക്കളോടൊത്തു ചെലവഴിക്കാനും കുഞ്ഞിന്റെ കഴിവുകളും ബുദ്ധിമുട്ടുകളും  മനസ്സിലാക്കാനും ശ്രമിക്കുക. നിങ്ങൾക്കില്ലാത്ത എന്തെങ്കിലുമൊക്കെ കഴിവുകൾ കുഞ്ഞിനുണ്ടാകും,തീർച്ച

amma
amma

ക്ലാസിലെ മറ്റു കുട്ടികളുമായോ വീട്ടിലെ തന്നെ മറ്റു കുട്ടികളുമായോ താരതമ്യം ചെയ്തു സംസാരിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഒട്ടും ശരിയല്ല. നൂറിൽ തൊണ്ണൂറ് മാർക്ക് കൊണ്ടുവരുന്ന കുട്ടിയെ അഭിനന്ദിക്കുന്നതിനു പകരം ബാക്കി പത്തു മാർക്ക് എവിടെ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഒരിക്കലും വേണ്ട. കുഞ്ഞിന് എവിടെയാണ് തെറ്റു പറ്റിയതെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയും ഇനി തെറ്റാതിരിക്കാനുള്ള വഴികൾ സാവകാശം പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുക.

പഠനകാലത്ത് നമുക്ക് എത്തിപ്പിടിക്കാൻ കഴിയാതെ പോ യ വിജയങ്ങളും  ജോലി സ്വപ്നങ്ങളും ജീവിതാഭിലാഷങ്ങളുമൊക്കെ കുട്ടിയിലൂടെ നേടിയെടുക്കാൻ ശ്രമിക്കരുത്. കുഞ്ഞിന്റെ അഭിരുചികൾ തികച്ചും വ്യത്യസ്തമാകാം.

കഴിവിന്റെ പരമാവധി  ശ്രമിക്കുക, അതിനുവേണ്ടി കുട്ടിയെ പ്രാപ്തമാകാൻ സഹായിക്കുക. ചെറിയ വിജയങ്ങളിൽപ്പോലും അഭിനന്ദിക്കാൻ  മടി കാണിക്കാതിരിക്കുക. പരാജയം സംഭവിക്കുമ്പോൾ ഒരു പരിധിക്കപ്പുറം  കുറ്റപ്പെടുത്താനും ശിക്ഷിക്കാനും ശ്രമിക്കാതിരിക്കുക. ഇതൊക്കെ  കുട്ടിയിൽ  ആത്മവിശ്വാസം വളർത്താൻ സഹായിക്കും.