കൺമണിയുടെ വരവിനായി കാത്തിരിക്കുന്ന പേളി മാണി, വിശേഷങ്ങളിലേക്ക്

0
610
sreenish
sreenish

പേളി മാണി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ്.വിവിധ മലയാളം ചാനലുകളിൽ വീ ജെ/ ഡി ജെ ആയാണ് ശ്രദ്ധേയ ആയത്. കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും മീഡിയ സ്റ്റഡീസിൽ ബിരുദം നേടി. കാർ റെയ്സിങ്ങിൽ താൽപ്പര്യമുള്ള പേളി 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. “ദ ലാസ്റ്റ് സപ്പർ” എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആ സിനിമയിൽ ഒരു അറബിക് ഗാനവും ആലപിച്ചു. മഴവിൽ മനോരമ ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരകരിൽ ഒരാളാണ് പേളി.

sreenish
sreenish

താരത്തിന്റെ  ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും, അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. ഇപ്പോഴിതാ ഗര്‍ഭകാല ഫോട്ടോഷൂട്ടിലെ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

Pearle Maaney
Pearle Maaney

കുഞ്ഞിനെയും കാത്ത് മുന്നോട്ടുള്ള ഈ യാത്ര മനോഹരമാണ് എന്ന അടിക്കുറിപ്പോടെയാണ് ഏറ്റവും പുതിയ ചിത്രം പേളി പങ്കുവച്ചിരിക്കുന്നത്. ‘പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വര്‍ഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നില്‍ വളരുന്നു.’-എന്ന വാക്കുകള്‍ കുറിച്ചാണ് ​ഗര്‍ഭിണിയാണെന്ന സന്തോഷം പേളി ആരാധകരെ അറിയിച്ചത്.

Pearley maaney
Pearley maaney

കേരളത്തില്‍ വമ്പൻ ഹിറ്റായി മാറിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേര്‍ളിഷ് എന്ന ഹാഷ്ടാ​ഗില്‍ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകര്‍ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.