ആമസോണ്‍ പ്രൈമില്‍ റിലീസിനു ഒരുങ്ങി അനുഷ്ക-മാധവന്‍ ചിത്രം നിശബ്ദം.

0
433
Madhavan-new-movie
Madhavan-new-movie

പ്രമുഖ തമിഴ് നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ചിത്രം ഈ വെള്ളിയാഴ്ച ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Nishabdham
Nishabdham

ഇന്ത്യയിലെയും മറ്റ് 200 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് 2020 ഒക്ടോബർ 2 മുതൽ തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി നിഷബ്ധാം സ്ട്രീം ചെയ്യാൻ കഴിയും.

കഴിഞ്ഞ വർഷം തന്നെ ചിത്രത്തിന്റെ ടീസറും ഒരു പാട്ടും റിലീസ് ചെയ്തിരുന്നു. കാഴ്ചാ പരിമിതിയുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

Nishabdham movie
Nishabdham movie

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്.സാക്ഷി എന്ന മൂകയായ ഒരു ചിത്രകാരിയെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ ചിത്രങ്ങളായ കിൽ ബിൽ, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ നടൻ മൈക്കൽ മാഡ്സണും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.