സംസ്ഥാനം ആരോഗ്യ അടിയന്തരാവസ്ഥയിലേക്കോ ?

0
375
kovid-19
kovid-19

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാനത്ത് അനുദിനം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയതായി ഐ.എം.എ നേതൃത്വം അറിയിച്ചു.

Test kovid 19
Test kovid 19

കൊവിഡ് വ്യാപനത്തില്‍ ഏഴ് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ 200 മുതല്‍ 300 ശതമാനം വരെയാണ് ഒരു മാസത്തെ വര്‍ധന.പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രാഹം വര്‍ഗീസ് പറഞ്ഞു. രോഗവ്യാപനം തടയുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കണം. ആരോഗ്യപ്രവര്‍ത്തകരിലും രോഗവ്യാപനം വര്‍ധിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കുന്നു.

kovid 19 test
kovid 19 test

നിലവിലെ സാഹചര്യത്തിൽ ആശുപത്രികൾ  എല്ലാം നിറഞ്ഞിരിക്കുകയാണ് എങ്ങനെ തുടർന്നാൽ സ്ഥിതി വളരെ മോശമാകും.ആരോഗ്യ പ്രവത്തകർക്കും പോലീസുകാര്ക്കും വരെ കോവിഡ്  റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.ഈ കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നത്.