കേരളത്തിലെ വിമാനത്താവളങ്ങളിൽ യുഎഇയിലേക്ക് പുതുക്കിയ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ എത്തിയവരുടെ അനുമതി നിഷേധിച്ചു. കൊച്ചി, കോഴിക്കോട് വിമാനത്താവളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത്. പുതുക്കിയ പാസ്പോര്‍ട്ട് യു.എ.ഇ സിസ്റ്റത്തില്‍ കാണുന്നില്ലെന്നും അനുമതി നല്കാന് കഴിയില്ലെന്നുമാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ചില രാജ്യങ്ങളും അന്തർദ്ദേശീയ ഓർഗനൈസേഷനുകളും സ്റ്റാൻഡേർഡ് പാസ്‌പോർട്ടുകളല്ലാത്ത യാത്രാ രേഖകൾ നൽകുന്നു, പക്ഷേ രേഖകൾ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് അന്തർദ്ദേശീയമായി യാത്ര ചെയ്യാൻ ഉടമയെ പ്രാപ്‌തമാക്കുന്നു. ഉദാഹരണത്തിന്, സ്റ്റേറ്റ് ലെസ് വ്യക്തികൾക്ക് സാധാരണയായി ഒരു ദേശീയ പാസ്‌പോർട്ട് നൽകില്ല, പക്ഷേ ഒരു അഭയാർത്ഥി രേഖയോ അല്ലെങ്കിൽ മുമ്പത്തെ നാൻസൻ പാസ്സ്പോർട്ടോ ” നേടാൻ കഴിഞ്ഞേക്കും, അത് പ്രമാണം തിരിച്ചറിയുന്ന രാജ്യങ്ങളിലേക്ക് പോകാനും ചിലപ്പോൾ ഇഷ്യു ചെയ്യുന്ന രാജ്യത്തേക്ക് മടങ്ങാനും അവരെ പ്രാപ്തരാക്കുന്നു.
പഴയ പാസ്പോര്‍ട്ടും പുതിയതും ഒന്നിച്ച് പിന് ചെയ്ത് വിമാനത്താവളത്തില്‍ കാണിക്കുന്നതായിരുന്നു രീതി. യു.എ.ഇയില്‍ എത്തിയ ശേഷം 150 ദിര്‍ഹം ഫീസ് അടച്ച് പുതിയ പാസ്പോര്ട്ടിലേക്ക് വിസ മാറ്റുന്ന രീതിക്കാണ് മാറ്റം വന്നത്. ഇതോടെ, പാസ്പോര്‍ട്ട് പുതുക്കിയവര്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അതേസമയം മറ്റ് രാജ്യങ്ങളിലുള്ളവരുടെ പാസ്പോര്‍ട്ട് വിഷയത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും യു.എ.ഇയില്‍ എത്തിയ ശേഷമാണ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുന്നത് എന്നും ഷാര്‍ജ എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.