കേരളത്തിലെ വി​മാ​ന​ത്താ​വ​ള​ങ്ങള്‍ പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ടു​മാ​യി ഗള്‍ഫ് രാജ്യത്തേക്ക് യാ​ത്ര ചെ​യ്യാ​ന്‍ എ​ത്തി​യ​വരുടെ അ​നു​മ​തി​ നി​ഷേ​ധി​ച്ചു

0
505
pass
pass

കേരളത്തിലെ വി​മാ​ന​ത്താ​വ​ള​ങ്ങളിൽ യുഎഇയിലേക്ക് പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ടു​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ എ​ത്തി​യ​വരുടെ അ​നു​മ​തി​ നിഷേധിച്ചു.  ​കൊച്ചി, കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എക്സ്പ്രസ്സ് വി​മാ​ന​ത്തി​ല്‍​ യാ​ത്ര ചെ​യ്യാ​ന്‍ ടി​ക്ക​റ്റു​മാ​യെ​ത്തി​യ​വ​രെ​യാ​ണ്​ തിരിച്ചയച്ചത്. പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ട്​ യു.​എ.​ഇ സി​സ്​​റ്റ​ത്തി​ല്‍ കാ​ണു​ന്നില്ലെന്നും അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ്​ എ​മി​ഗ്രേ​ഷ​ന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

india
india

ചില രാജ്യങ്ങളും അന്തർ‌ദ്ദേശീയ ഓർ‌ഗനൈസേഷനുകളും സ്റ്റാൻ‌ഡേർ‌ഡ് പാസ്‌പോർട്ടുകളല്ലാത്ത യാത്രാ രേഖകൾ‌ നൽ‌കുന്നു, പക്ഷേ രേഖകൾ‌ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് അന്തർ‌ദ്ദേശീയമായി യാത്ര ചെയ്യാൻ‌ ഉടമയെ പ്രാപ്‌തമാക്കുന്നു. ഉദാഹരണത്തിന്, സ്റ്റേറ്റ് ലെസ് വ്യക്തികൾക്ക് സാധാരണയായി ഒരു ദേശീയ പാസ്‌പോർട്ട് നൽകില്ല, പക്ഷേ ഒരു അഭയാർത്ഥി രേഖയോ അല്ലെങ്കിൽ മുമ്പത്തെ നാൻസൻ പാസ്സ്പോർട്ടോ  ” നേടാൻ കഴിഞ്ഞേക്കും, അത് പ്രമാണം തിരിച്ചറിയുന്ന രാജ്യങ്ങളിലേക്ക് പോകാനും ചിലപ്പോൾ ഇഷ്യു ചെയ്യുന്ന രാജ്യത്തേക്ക് മടങ്ങാനും അവരെ പ്രാപ്തരാക്കുന്നു.

passport ind
passport ind

പ​ഴ​യ പാ​സ്​​പോ​ര്‍​ട്ടും പു​തി​യ​തും ഒ​ന്നി​ച്ച്‌​ പി​ന്‍ ചെ​യ്​​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാ​ണി​ക്കുന്നതായിരുന്നു രീതി. യു.​എ.​ഇ​യി​ല്‍ എ​ത്തി​യ ശേ​ഷം 150 ദി​ര്‍​ഹം ഫീ​സ്​ അ​ട​ച്ച്‌ പു​തി​യ പാ​സ്​​പോ​ര്‍​ട്ടി​ലേ​ക്ക്​ വി​സ​ മാ​റ്റു​ന്ന രീതിക്കാണ് മാറ്റം വന്നത്. ഇ​തോ​ടെ, പാ​സ്​​പോ​ര്‍​ട്ട്​ പു​തു​ക്കി​യ​വ​ര്‍​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അതേസമയം മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പാ​സ്​​പോ​ര്‍​ട്ട്​ വി​ഷ​യ​ത്തി​ല്‍ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നും യു.​എ.​ഇ​യി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ്​ സി​സ്​​റ്റ​ത്തി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​ത്​ എ​ന്നും ഷാ​ര്‍​ജ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അറിയിച്ചു.