മലയാളത്തിലെ അറിയപ്പെടുന്ന ടെലിവിഷൻ അവതാരികയും, നർത്തകിയും അഭിനേത്രിയും ബിസിനസ്സുകാരിയുമാണ് ദേവി അജിത്ത്. സിനിമയിൽ എത്തുന്നതിനു മുന്നു പ്രമുഖ ടി.വി. പരിപാടികളുടെ അവതാരകയും വീഡീയോ ജോക്കിയുമായിരുന്നു ദേവി . പാട്ടുപെട്ടി എന്ന ഏഷ്യാനെറ്റ് പരമ്പരയുടെ അവതാരകയായിരുന്നു.
രാഷ്ട്രീയ വൈരത്തിന് ഇരയായി കൊല്ലപ്പെട്ട ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ ജീവിതം പ്രമേയമാക്കി നിർമിച്ച ‘ടിപി 51’ എന്ന സിനിമയിൽ ടി.പി.യുടെ ഭാര്യ കെ.കെ. രമയുടെ വേഷം ദേവിയാണ് ചെയ്തത്.നിരവധി സിനിമകളിലും സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ തന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്, തന്റെ മകൾ വിവാഹിതയാകാൻ പോകുന്ന വാർത്ത അറിയിച്ചിരിക്കുകയാണ് താരം. ജൂലൈ ഒന്നിനാണ് താരപുത്രിയുടെ വിവാഹം.
സിദ്ധാർത്ഥ് ആണ് നന്ദനയുടെ വരൻ, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു.’സിദ്ധുവും നന്നുവും സ്കൂളില്‍ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്….” നന്നുവിന്റെ വിവാഹത്തെക്കുറിച്ച് ദേവി ‘വനിത ഓണ്‍ലൈനോ’ട് പങ്കുവച്ചു.
തിരുവനന്തപുരത്താണ് സിദ്ധുവിന്റെ വീട്. കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തുന്ന സിദ്ധു കുട്ടിക്കാലം മുതല്‍ സുഹൃത്താണെന്ന് ദേവി പറയുന്നു. സിദ്ധുവിന്റെ പിതാവ് ഹരി ശാസ്തമംഗലം കൗണ്‍സിലറായിരുന്നു. അമ്മ കീര്‍ത്തി. ജൂലൈ ഒന്നിനാണ് വിവാഹം. അമ്ബലത്തില്‍ വച്ചാകും ചടങ്ങ്. ജൂലൈ രണ്ടിന് പ്രിയപ്പെട്ടവര്‍ക്കായി വിരുന്നൊരുക്കും.