മുഖത്തിന് സൗന്ദര്യം വർദ്ധിക്കാൻ ഇങ്ങനെ ചെയ്യാം!

0
485
Redmi.9-....
Redmi.9-....

സൗന്ദര്യം ജന്മസിദ്ധവും അതുപോലെ തന്നെ വ്യക്തിനിഷ്ടവുമാണ്. എല്ലാവരിലും അത് അന്തര്‍ലീനം. ആ സൗന്ദര്യത്തെ ഒന്നുകൂടി മെച്ചപ്പെടുത്തുവാനും നിലനിര്‍ത്തികൊണ്ടുപോകാനും ആഗ്രഹിക്കാത്തതായി ആരാണുള്ളത്.ഒരാളുടെ രൂപത്തിന് അഭംഗി തീര്‍ക്കുന്നത് അയഞ്ഞു തൂങ്ങിയ മുഖ ചര്‍മ്മംമാണ് എന്നതിൽ  സംശയികേണ്ട കാര്യംമില്ല.വണ്ണം കൂടുന്നതും മുഖത്തിന്‍റെ കൃത്യമായ രൂപവും മനോഹാരിതയും ഇല്ലാതാക്കാന്‍ കാരണമാകും. താടിയ്ക്ക് താഴെ അമിതമായി കൊഴുപ്പടിഞ്ഞ് തൂങ്ങുന്നതാണ് ഇരട്ട താടി.വശങ്ങളില്‍ നിന്ന് നോക്കുമ്പോൾ  കൂടുതല്‍ വ്യക്തമായി താടിയ്ക്ക് താഴെ ഇരട്ട താടി വളര്‍ന്നു തുടങ്ങിയത് കാണാന്‍ കഴിയും. അമിത വണ്ണം തന്നെയാണ് ഇതിനു പിന്നിലെ ആദ്യ കാരണം. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുക വഴി ഈ പ്രശ്നത്തെ മറികടക്കാം.

Fase
Fase

ചര്‍മ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ആദ്യം വരുന്നതാണ് നല്ല രീതിയില്‍ മസാജ് ചെയ്യുകയെന്നത്. ചര്‍മ സുഷിരങ്ങള്‍ വികസിയ്ക്കുന്നതിന് ഇത് സഹായിക്കും.തുടര്‍ച്ചയായ മണിക്കൂറുകള്‍ സ്ക്രീനില്‍ ചെലവഴിയ്ക്കുമ്ബോള്‍ കണ്ണുകള്‍ക്ക് വീക്കവും കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളില്‍ നീര്‍ക്കെട്ട് പോലെയും അനുഭവപ്പെടും. ഇത് ഒഴിവാക്കാനായി കണ്ണുകള്‍ക്ക് ചുറ്റും മൃദുവായി തടവാം. ഇതിനായി കണ്ണുകള്‍ക്ക് ചുറ്റും ക്ലോക്ക് വൈസ്, ആന്റി ക്ലോക്ക് വൈസ് രീതികളില്‍ പതുക്കെ മസാജ് ചെയ്യാം. ഇങ്ങനെ 5 തവണ ചെയ്ത ശേഷം കൈകള്‍ 15 സെക്കന്‍ഡ നേരം പതിയെ കണ്ണുകള്‍ക്ക് മുകളില്‍ പതിച്ചു വെയ്ക്കുക. വീണ്ടും പഴയ രീതിയില്‍ മസാജ് ആവര്‍ത്തിക്കുക, ഇത് കുറഞ്ഞത് 5 മുതല്‍ 6 തവണയെങ്കിലും ചെയ്യുക.

facial-massage
facial-massage

വളരെ പ്രധാനപ്പെട്ട ഒരു മസാജ് രീതിയാണ് കവിള്‍ പുള്‍-അപ്പ് മസ്സാജ് രീതി. ഇതിനായി ആദ്യം നിങ്ങളുടെ കൈകളില്‍ ഏതെങ്കിലും ലോഷന്‍ പുരട്ടുക, ശേഷം നിങ്ങളുടെ മൂക്കിന്റെ ഉയന്ന ഭാഗത്ത് നിന്ന് കൈകള്‍ ചെവിയുടെ വശങ്ങളിലേയ്ക്ക് നീക്കുക. ഇത് പല തവണ ആവര്‍ത്തിക്കുക. അതിനു ശേഷം വിരലുകള്‍ നിങ്ങളുടെ വായുടെ ഭാഗത്ത് കൊണ്ടുവന്ന് കണ്ണുകളുടെ അവസാന ഭാഗത്തേയ്ക്ക് നീക്കുക. ചിന്‍ പുള്‍ അപ്പ് ചെയ്യാനായി തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച്‌ താടി പിടിക്കുക, ശേഷം താടിയില്‍ നിന്ന് ചെവിയിലേക്ക് കൈകള്‍ നീക്കുക. ഈ ചലനം പല തവണ ആവര്‍ത്തിയ്ക്കുന്നത് ഇരട്ട താടി ഒഴിവാക്കാന്‍ സഹായിക്കും. 10 മുതല്‍ 15 തവണ വരെ ഇത് ചെയ്യുക.ഇരട്ട താടി ഒഴിവാക്കാനായി നിങ്ങളുടെ കഴുത്ത് മുകളിലേക്ക് ഉയര്‍ത്തി നീട്ടുക,ശേഷം താടിക്ക് താഴെ വിരലുകളുടെ ജോയിന്റ് വെച്ച്‌ കോളര്‍ബോണിലേക്ക് പതുക്കെ താഴേക്ക് വലിക്കുക. ഇത് 10 തവണ ചെയ്യുക.