പ്രവാസിവോട്ട്, സാങ്കേതിക തയാറെടുപ്പ് അന്തിമഘട്ടത്തിലെന്ന് ടിക്കാറാം മീണ

0
422
Pravasi-Vote
Pravasi-Vote

പ്രവാസി ഇന്ത്യക്കാർക്ക് വിദേശത്തുവച്ചുതന്നെ വോട്ട് ചെയ്യാൻ ഇലക്ട്രോണിക് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിയമമന്ത്രാലയത്തെ അറിയിച്ചിരുന്നു.ഇപ്പോളിതാ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ  മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്  നടത്താന്‍ സജ്ജമെന്ന് അറിയിച്ചു.’ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ’യില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

1200px-Luxembourg_Referendum_2015_Postal_vote_-_ballot_and_other_documents
1200px-Luxembourg_Referendum_2015_Postal_vote_-_ballot_and_other_documents

പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമൊരുക്കാന്‍ ശ്രമിക്കും. പ്രവാസി വോട്ടിനുള്ള സാങ്കേതിക തയാറെടുപ്പ് അവസാന ഘട്ടത്തിലെന്നും ടിക്കാറാം മീണ.കൊവിഡ് കാലത്ത് കൊട്ടിക്കലാശം ഒഴിവാക്കണമോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.

Thapal Vote
Thapal Vote

രാഷ്ട്രീയ കക്ഷികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് രോഗികള്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിഷയത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ആര്‍ക്ക് വേണമെന്ന് ചോദിച്ചതിന് ശേഷം മാത്രം നല്‍കും. എത്ര ആള്‍ക്ക് വേണമെന്ന് ചോദിച്ചതിന് വേണമെന്നറിഞ്ഞതിന് ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുമെന്നും ടിക്കാറാം മീണ.