ഗെയിംകളിക്കാരെ വീണ്ടും വിഷമത്തിലാക്കി പബ്​ജി, ഉടനെ ഇന്ത്യയിലേക്കില്ലെന്ന് കമ്പനി

0
299
Pubg...
Pubg...

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിലാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് ആപുകൾ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. ഇന്ത്യയില്‍ നിരോധിക്കുന്നതിന്​ മുൻപ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ്​ ചെയ്യപ്പെട്ട ഗെയിമായിരുന്നു പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട്​ എന്ന പബ്ജി.

PUBG-1.

ഗെയിമര്‍മാരെ ഞെട്ടിച്ച ആ പ്രഖ്യാപനം വന്നത്​ മൂന്ന്​ മാസങ്ങള്‍ക്ക്​ മുൻപായിരുന്നു. ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവും സ്വകാര്യ വിവരച്ചോര്‍ച്ചയെന്ന ആരോപണവുമായിരുന്നു പബ്​ജിക്ക്​ വിനയായത്​. ടെന്‍സെന്‍റ്​ എന്ന ചൈനീസ്​ കമ്പനിയുമായി  സഹകരിച്ച്‌​ കൊറിയന്‍ കമ്പനി  ഇന്ത്യയില്‍ അവതരിപ്പിച്ച പബ്​ജി ഉടന്‍ തന്നെ തിരിച്ചുവരുമെന്ന്​ കരുതിയിരുന്ന ആരാധകരെ വീണ്ടും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

pubg-2
pubg-2

പബ്ജിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ് ഇനിയും വൈകുമെന്നാണ് കമ്പനി  വ്യക്തമാക്കുന്നത്. 2021 മാര്‍ച്ചിന് മുന്‍പ് പബ്ജി മൊബൈല്‍ ഇന്ത്യ ലോഞ്ച് ചെയ്യില്ലെന്ന് കമ്പനി  വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലെ ഇന്ത്യന്‍ പതിപ്പ് സെന്‍സര്‍ ചെയ്തിട്ടുണ്ട്, തുടര്‍ നടപടികള്‍ക്കായി കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിരോധിക്കപ്പെട്ട ഗ്ലോബല്‍ വേര്‍ഷന്‍ ബാറ്റില്‍ റോയല്‍ തിരികെ കൊണ്ടുവരുന്നതിനായി പബ്ജി കോര്‍പ്പറേഷന്‍ സര്‍ക്കാരിന്‍റെ അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്.

Game
Game

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നല്‍കിയ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിട്ടുള്ളത്. പബ്ജിയെ തിരിച്ചുകൊണ്ടുവരാന്‍ കമ്പനി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്ഥിതിഗതികളില്‍ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഉടനെ പബ്ജിയുടെ തിരിച്ചു വരവ് ഉണ്ടാകില്ലെന്നും കുറഞ്ഞത് മാര്‍ച്ച്‌ 31 വരെ കത്തിരിക്കേണ്ടി വരുമെന്നുമാണ് കമ്ബനി നിലവില്‍ വ്യക്തമാക്കുന്നത്.