വാഴപ്പഴം തിന്നാൻ മാത്രമല്ല ഇങ്ങനെയും ഒരു ഉപയോഗമുണ്ട്!

0
465
Banana.image
Banana.image

കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ലോക്ക്ഡൗൺ ജനങ്ങളിൽ വൻ സ്വാധീനമാണ്ചെലുത്തിയത്.ചിലരെ ഇത് വിഷാദത്തിലാക്കിയെങ്കിലും  മറ്റുചിലരിൽ മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താൻ  ഇത് സഹായിച്ചു. അങ്ങനെ ഈ സമയത് തന്റെ കഴിവുകളെ പൊടി തട്ടിയെടുത്ത ഒരു കലാകാരിയാണ് അന്ന ചോജ്‌നിക്ക. എന്നാൽ  അവർ തന്റെ  ചിത്രങ്ങൾ വരച്ചത് കാൻവാസിലല്ല, മറിച്ച് വാഴപ്പഴത്തിന്റെ തൊലിയിലാണ്.

Banana5
Banana5
Banana2
Banana2

തുടക്കത്തിൽ സമയം കൊല്ലാൻ വേണ്ടി ചെയ്ത ഇത് പതിയെ ഒരു അഭിനിവേശമായി മാറി. സാമൂഹ്യസംരംഭകയായ അന്ന ചോജ്‌നിക്ക ഒരു കലാ മാധ്യമമായി വാഴപ്പഴത്തിന്റെ തൊലി ഉപയോഗിക്കുന്നു. കാൻവാസിലോ കടലാസിലോ വരക്കുന്നതിന് പകരം, നേർത്തതും മൂർച്ചയുള്ളതുമായ വസ്തുക്കളാൽ വാഴപ്പഴത്തിൽ വരക്കാൻ തുടങ്ങി. ബാക്കിയുള്ള ഭാഗം ഓക്സിഡേഷൻ ചെയ്യാനും അവൾ തീരുമാനിച്ചു. ഇതിനെ തുടർന്ന് തൊലി ഇരുണ്ടതായിത്തീരുന്നു, മണിക്കൂറുകൾ കഴിയുന്തോറും അതിൽ രൂപകൽപ്പന തെളിഞ്ഞുവന്നു.

Banana4
Banana4
Banana3
Banana3

ഒരു ചീപ്പിന്റെ അറ്റം അല്ലെങ്കിൽ പിൻ പോലുളള മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് അന്ന ഭാഗികമായി വാഴപ്പഴത്തിൽ വരച്ചു. ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്. പക്ഷേ, എത്ര സമയം വേണമെങ്കിലും ഇതിന്റെ മുൻപിൽ ചെലവഴിക്കാൻ അവൾ ഒരുക്കമാണ്. പ്രകാശത്തെയും ഷേഡിംഗിനെയും കുറിച്ച് നല്ലപോലെ അറിഞ്ഞാൽ മാത്രമേ ഇത് ഇത്ര സൂക്ഷ്മമായി ചെയ്യാൻ സാധിക്കൂ. യുകെ ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം ഓരോ ദിവസവും അവൾ ഓരോ കലാസൃഷ്‌ടി വീതം പോസ്റ്റുചെയ്യുന്നു.