സംസ്ഥാനത്തെ ബാറുകളിലും കള്ള് ഷാപ്പുകളിലും ഇന്നു മുതല്‍ ഇരുന്ന് മദ്യപിക്കാം

0
515
Bar.image
Bar.image

കേരളത്തിലെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു.
ബാറുകളിലും ഷാപ്പുകളിലും ഇന്നു മുതല്‍ ഇരുന്ന് മദ്യപിക്കാം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും ബാറുകളുടെ പ്രവര്‍ത്തനം. ഒമ്പതു  മാസങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്തെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Bar.seat

കൊവിഡിനെ തുടര്‍ന്നു പൂട്ടിയ ശേഷം വീണ്ടും തുറന്നെങ്കിലും പാഴ്‌സല്‍ വില്‍പന മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പല മേഖലകള്‍ക്കും ഇളവ് സാഹചര്യത്തില്‍ ബാറുകളില്‍ ഇരുന്നു മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ക്ലബുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ബാര്‍, കള്ളുഷാപ്പുകള്‍ എന്നിവയും തുറക്കാന്‍ അനുമതിയുണ്ട്.

Bar
Bar

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ മാത്രമായിരിക്കും ഇനിമുതല്‍ പാഴ്‌സല്‍ വില്‍പന. ബിവറേജസ് ഔട്ട്ലെറ്റുകള്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പും ക്രിസ്മസ് ആഘോഷങ്ങളും കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മദ്യശാലകളുടെ പ്രവര്‍ത്തനം.കൗണ്ടറുകളില്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രം തുടങ്ങിയവയാണ് നിബന്ധനകള്‍.