മുട്ടയ്ക്ക് വളരെ സവിശേഷമായ ഗുണങ്ങളുണ്ട്

0
394
Eggs..
Eggs..

നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഓഫ് ഓസ്‌ട്രേലിയ ദിവസവും ഒരു മുട്ട വീതം കഴിച്ചാലും കുഴപ്പമില്ലെന്ന് പറയുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയില്ല. വെജിറ്റേറിയന്‍കാരും കഴിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണിത്.ഇതിലെ വൈറ്റമിന്‍ 12 ബുദ്ധിവികാസത്തിന് സഹായിക്കും. ഇതിന് പുറമെ പ്രോട്ടീന്‍, കാല്‍സ്യം, ഫോളിക് ആസിഡ് തുടങ്ങിയ ധാരാളം ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.മുട്ട പാകം ചെയ്യുന്ന കാര്യത്തിലും ശ്രദ്ധ വേണം. അധികസമയം പാകം ചെയ്താല്‍ ഇതിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെടും.

Eggs
Eggs

മുട്ടയുടെ എണ്ണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. ദിവസം ഒന്നോ രണ്ടോ മുട്ടകള്‍ കഴിയ്ക്കാം. കൊളസ്‌ട്രോള്‍ ഉള്ളവര്‍ മുട്ട മഞ്ഞ ഒഴിവാക്കണം.മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയേണ്ടേ.രു മുട്ടയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഇതിലെ വിവിധ തരം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.മുട്ട തടി കുറയ്ക്കുവാനും സഹായിക്കും. ഇവയിലെ പ്രോട്ടീന്‍ വിശപ്പു കുറയ്ക്കും. ഊര്‍ജം നല്‍കും. രാവിലെ ഒരു മുട്ട കഴിച്ചു നോക്കൂ. വയര്‍ നിറയും. ശരീരത്തിന് മുഴുവന്‍ ദിവസത്തേക്കുള്ള ഊര്‍ജം ലഭിയ്ക്കും.

a-basket-of-eggs
a-basket-of-eggs

മുട്ടയില്‍ കണ്ണുകള്‍ക്ക് ആവശ്യമുള്ള പല വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. കാഴ്ച നന്നാവാന്‍ ഇത് സഹായിക്കും.മുട്ടയിലെ കൊളീന്‍ കുട്ടികളിലെ തലച്ചോര്‍ വികാസത്തിന് സഹായിക്കും.സ്ത്രീകള്‍ക്ക് മുട്ട വളരെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഡി കാല്‍സ്യം ലഭിക്കാന്‍ നല്ലതാണ്. ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാനും മുട്ട നല്ലതു തന്നെ.മുട്ട മുടിയ്ക്ക് നല്ലതാണ്. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം മുട്ട നല്‍കും.വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ കുറവാണ്. ഇതിന്റെ ഉറവിടമാണ് മുട്ട.മുട്ടവെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞയില്‍ അയേണ്‍, സിങ്ക്, ഫോസ്ഫറസ്, തൈമിന്‍, ഫോളേറ്റ്, വൈറ്റമിന്‍ ബി 6, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.