എയര്‍ടെലിന്റെ സജീവ വരിക്കാര്‍ ഇരട്ടിയായി, ജിയോക്കും വി.ഐക്കും​ വൻ തിരിച്ചടി

0
304
Airtel--Jio-Vi
Airtel--Jio-Vi

എയര്‍ടെല്‍ പുതിയ വരിക്കാരെ ചേർക്കുന്നതിൽ ശക്തമായ മുന്നേറ്റം തുടരുന്നു. ഒക്​ടോബറില്‍ 36 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിക്കൊണ്ട്​ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്​ തുടര്‍ച്ചയായ മൂന്നാം മാസവും മുന്നില്‍. ഒക്​ടോബറിലെ നേട്ടത്തോടെ തുടര്‍ച്ചയായ രണ്ടുമാസം ഏറ്റവും കൂടുതല്‍ സജീവ വരിക്കാരെ ചേര്‍ത്ത റെക്കോര്‍ഡും എയര്‍ടെല്ലിന്​ സ്വന്തം. സ്ഥിരമായി പണമടക്കുന്ന ഉപയോക്​താക്കളുടെ എണ്ണത്തില്‍ നിലവില്‍ മറ്റ്​ ടെലികോം ഭീമന്‍മാരേക്കാള്‍ ഒരുപടി മുന്നിലാണ് കമ്പനി.

Airtel
Airtel

ജിയോ 22 ലക്ഷം പുതിയ വരിക്കാരെയാണ്​ ഒക്​ടോബറില്‍ ചേര്‍ത്തത്​. അതേസമയം, വൊഡാഫോണ്‍ ​െഎഡിയക്ക്​ 26 ലക്ഷം സബ്​സ്​ക്രൈബര്‍മാര്‍ കുറയുകയും ചെയ്​തു. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്‍ 41 ലക്ഷവും ജിയോ 22 ലക്ഷവും 4 ജി ഉപയോക്താക്കളെ ചേര്‍ത്തു.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, വോഡഫോണ്‍ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ചേര്‍ക്കാന്‍ വൊഡാഫോണ്‍ ഐഡിയയ്ക്ക് കഴിഞ്ഞു.

Airtel.Jio.Vi
Airtel.Jio.Vi

കമ്പനി  6 ലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരെ ചേര്‍ത്തു. ബിഎസ്‌എന്‍എല്‍ 10 ലക്ഷം ഉപയോക്താക്കളെ ചേര്‍ത്തു.ഒക്ടോബറില്‍ ആകെ 406.36 മില്യണ്‍ വരിക്കാരുള്ള മുന്‍നിര മൊബൈല്‍ ഓപ്പറേറ്ററായി ജിയോ മാറി. 330.28 മില്യണ്‍ ഉപഭോക്താക്കളുള്ള ഭാരതി എയര്‍ടെല്‍ ആണ് രണ്ടാം സ്ഥാനത്ത്. 292.83 മില്യണ്‍ വരിക്കാരുമായി വൊഡാഫോണ്‍ ഐഡിയ മൂന്നാം സ്ഥാനത്തുണ്ട്. 118.88 മില്യണ്‍ ഉപഭോക്താക്കളുള്ള ബിഎസ്‌എന്‍എല്‍ നാലാം സ്ഥാനത്താണ്.