ബസന്തിയല്ലേ ഇത്, ഒരു മാറ്റവുമില്ലല്ലോ, മകള്‍ നൈനയ്ക്കൊപ്പം നടി നിത്യാ ദാസ്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
475
Nithiya-Das...
Nithiya-Das...

ഏറ്റവും മികച്ച ഹാസ്യ ചിത്രമായ ‘ഈ പറക്കും തളിക’യിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയ൦ കീഴ്ടക്കിയ നടിയാണ് നിത്യാ ദാസ്. ചിത്രത്തില്‍ ദിലീപിന്റെ നായകനായി രണ്ട് ഗെറ്റപ്പിലെത്തി പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്ത നടി ഇപ്പോള്‍ തന്റെ ഭൂരിഭാഗം സമയവും മകള്‍ നൈനയോടൊപ്പമാണ് ചിലവഴിക്കുന്നത്.

Nithiya Das.
Nithiya Das.

മകളുമൊത്തുള്ള നിത്യയുടെ ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധടുന്നത്. തന്നെ പുറകില്‍ നിന്നും ആലിംഗനം ചെയ്യുന്ന മകളോടൊപ്പം താന്‍ കിടക്കുന്ന വീഡിയോ ആണ്‌ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൂച്ചക്കണ്ണും നീണ്ട മുഖവുമുള്ള നൈനയ്ക്ക് 39കാരിയായ അമ്മയുടെ അതേ രൂപഭാവങ്ങള്‍ തന്നെയാണുള്ളത്.

Nithiya Das
Nithiya Das

വീഡിയോയ്ക്ക് താഴെ നിത്യയുടെ ‘പറക്കും തളിക’യിലെ കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് ഇത്രയും നാളായിട്ടും നടിക്കും ഒരു മാറ്റവും വന്നിട്ടില്ല എന്നും ആരാധകര്‍ കമന്റിടുന്നുണ്ട്. ‘ബസന്തിയുടെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല’ എന്നാണ് ഇക്കൂട്ടത്തില്‍ ഒരാള്‍ കുറിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമാ ജീവിതം നിര്‍ത്തി കുടുംബിനിയായി കഴിയുകയായിരുന്നു നിത്യ ദാസ്.

Nithiya Das.new
Nithiya Das.new

2007 ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ വിവാഹം ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഗുരുവായൂര്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശിയാണ്. നൈന ജാംവാള്‍, നമാന്‍ സിംഗ് ജാംവാള്‍, എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്ബതികള്‍ക്കുള്ളത്.