പങ്കാളികളെ നഷ്ട്പ്പെട്ട രണ്ട് പെൻ​ഗ്വിനുകൾ, അവർ പരസ്പരം ആശ്വസിപ്പിക്കുന്ന നിമിഷം, ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡ് കരസ്ഥമാക്കി ചിത്രം

0
388
Penguins
Penguins

എല്ലാവരുടെയും ഹൃദയം കവരുന്നതാണ് 2020 -ലെ ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡിൽ ഒന്നാ൦മതെത്തിയ പെൻ​ഗ്വിനുകളുടെ ചിത്രം.മെൽബണിലെ സെന്റ് കിൽഡ പിയറിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന രണ്ട് പങ്കാളികളെ നഷ്ടമായ പെൻഗ്വിനുകളെയാണ് ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. അവർ തോളിൽ കൈയിട്ട് ഇരിക്കുന്നത് കാണുമ്പോൾ പരസ്പരം ആശ്വസിപ്പിക്കുകയാണോ എന്ന് നമുക്ക് തോന്നി പോകും.

പെൻ‌ഗ്വിനുകളുടെ ഈ ഫോട്ടോ എടുത്തത് ടോബിയാസ് വിഷ്വൽ‌സിലെ ടോബിയാസ് ബൗമാഗാർട്ട്നർ എന്ന ഫോട്ടോഗ്രാഫറാണ്. “മെൽബൺ സ്കൈലൈനിനെ അഭിമുഖീകരിക്കുന്ന ഒരു പാറയിൽ ഇരിക്കുന്ന ഈ രണ്ട് പെൻ‌ഗ്വിനുകളും മണിക്കൂറുകളോളം അവിടെ തന്നെ ഇരിക്കുകയായിരുന്നു. തോളോടുതോൾ ചേർന്ന് സമുദ്രത്തിൽ പ്രതിഫലിക്കുന്ന തിളക്കമാർന്ന വെളിച്ചത്തെ നോക്കി എന്തോ ചിന്തിച്ച് അവ ഇരുന്നു” തോബിയാസ് ഇൻസ്റ്റാഗ്രാമിൽ എഴുതി.

Pen.Love
Pen.Love

ചിത്രം എടുക്കുന്നതിനിടയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വെളിച്ചത്തിന്റെ പ്രശ്‌നമായിരുന്നു എന്ന് തോബിയാസ് പറഞ്ഞു. “ഈ പെൻഗ്വിൻ കോളനിയുടെ അടുത്ത് ലൈറ്റുകളൊന്നും അനുവദനീയമല്ല. അതിനാൽ ഈ ചിത്രം എടുക്കാൻ അടുത്തുള്ള നഗരത്തിൽ നിന്നും, തുറമുഖത്തുനിന്നും വന്ന നേരിയ പ്രകാശം മാത്രമായിരുന്നു ഉണ്ടായിരുന്നത്” അദ്ദേഹം പറഞ്ഞു.

Pen 2
Pen 2

“ഞാൻ മുൻകൂട്ടി തീരുമാനിച്ച് എടുത്ത ഒന്നല്ല ഈ ചിത്രം. പെൻഗ്വിൻ കൂട്ടത്തിന്റെ ചിത്രങ്ങൾ എടുക്കാനാണ് ഞാൻ അവിടെ പോയത്. ഞാൻ അവയ്ക്കൊപ്പം മൂന്ന് രാത്രികൾ ചെലവഴിച്ചു. അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഈ സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. അത് പകർത്താനും എനിക്ക് സാധിച്ചു. അവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒരു സന്നദ്ധപ്രവർത്തകനിൽ നിന്ന് എനിക്ക് ലഭിച്ചു.

Pen
Pen

ഇത് പ്രണയത്തിന്റെയും അനുകമ്പയുടെയും കഥയായിരുന്നു, ഇത് ലോകമെമ്പാടുമുള്ള നിരവധി ഹൃദയങ്ങളിൽ എത്തിച്ചേർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്” അദ്ദേഹം പറഞ്ഞു. ആ സന്നദ്ധപ്രവർത്തകൻ എന്നെ സമീപിച്ച് എന്നോട് പറഞ്ഞു, വെളുത്തവൾ തന്റെ പങ്കാളിയെ നഷ്ടപ്പെട്ട ഒരു വൃദ്ധയായ പെണ്ണാണ് എന്നും അടുത്തിരിക്കുന്ന ചെറുപ്പക്കാരനും അങ്ങനെ തന്നെയാണ് എന്നും പറഞ്ഞു. അതിനുശേഷം അവർ പതിവായി ഇവിടെ ഇരുന്ന് പരസ്പരം ആശ്വസിപ്പിക്കുകയും അടുത്തുള്ള നഗരത്തിലെ വെളിച്ചത്തിന്റെ നൃത്തം ആസ്വദിക്കുകയും ചെയ്യുന്നു.