ഗ്രീന്‍ പീസ് ആരോഗ്യത്തിന് ഗുണകരം!

0
447
Green.new
Green.new

ഗ്രീന്‍ പീസ് അഥവാ പച്ചപ്പട്ടാണി കഴിക്കുന്നത് ശരീരത്തിന് ഏറ്റവും ഉത്തമംമാണ്. ഫ്രഷ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ശരീരഭാരം കുറയ്‍ക്കാനും, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും , ദഹനശേഷിക്കും ഒക്കെ മികച്ചതാണ് ഗ്രീന്‍പീസ്.ശരീരഭാരം കുറയ്ക്കുന്നു – പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമായ ഗ്രീന്‍പീസ്, ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഒപ്പം ശരീരഭാരം നിയന്ത്രിച്ച്‌ നിര്‍ത്തും.ഹൃദയാരോഗ്യം – രക്തസമ്മര്‍ദം നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം സംരക്ഷിക്കും.

Green
Green

കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്‍പീസ് കൊളസ്‌ട്രോള്‍ കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ഗ്രീന്‍പീസ് സഹായിക്കും.പ്രതിരോധശക്തിക്ക് – ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകമാണ് വൈറ്റമിന്‍ സി. ഗ്രീന്‍പീസില്‍ വൈറ്റമിന്‍ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.ദഹനത്തിന് സഹായകം – ഗ്രീന്‍പീസില്‍ നാരുകള്‍ ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. എന്നാല്‍ ഗ്രീന്‍പീസ് അമിതമായി കഴിച്ചാല്‍ ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം.