ചിക്കന്‍പോക്സ് പകരുന്നത് എപ്പോഴാണ് ? എങ്ങനെ അറിയാൻ സാധിക്കും!

0
457
chicken-pox...
chicken-pox...

വളരെ വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ്‌ ചിക്കൻപോക്സ്. ചില ഭാഗങ്ങളിൽ ചൊള്ള എന്നും പൊട്ടി എന്നും ഇത് അറിയപ്പെടുന്നു. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ്‌ ഈ രോഗം പരത്തുന്നത്. പ​നി​യും കു​മി​ള​ക​ളു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഒ​പ്പം ത​ല​വേ​ദ​ന, പു​റം​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, ക്ഷീ​ണം എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. ഡി​എ​ന്‍​എ വൈ​റ​സ് ആ​യ ‘വേ​രി​സെ​ല്ല സോ​സ്റ്റ​ര്‍’ ആ​ണ് രോ​ഗ​കാ​രി. നി​ശ്വാ​സ​വാ​യു, സ്പ​ര്‍​ശ​നം, തു​മ്മല്‍, ചു​മ എ​ന്നി​വ​യി​ലൂ​ടെ​യൊ​ക്കെ രോ​ഗം പ​ക​രാം. സ​ത്യ​ത്തി​ല്‍ കു​മി​ള​ക​ള്‍ വ​രു​ന്ന​തി​ന് ഒ​ന്നോ ര​ണ്ടോ ദി​വ​സം മു​ന്പു മു​ത​ല്‍ രോ​ഗം പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​കു​മി​ള​ക​ള്‍ ഉ​ണ​ങ്ങു​ന്ന​തു​വ​രെ രോ​ഗം പ​ക​രാം.

രോ​ഗാ​ണു ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​മാ​വു​ക. അ​പ്പോ​ഴേ​ക്കും ആ​ദ്യ​ത്തെ​യാ​ളു​ടെ രോ​ഗം മാ​റി കു​ളി​ക്കാ​ന്‍ തു​ട​ങ്ങി​യിട്ടുണ്ടാ​വും. അ​തി​നാ​ല്‍ ചി​ക്ക​ന്‍​പോ​ക്സ് മാ​റി രോ​ഗി കു​ളി​ക്കു​ന്പോ​ഴാ​ണ് രോ​ഗം പ​ക​രു​ക എ​ന്നൊ​രു ധാ​ര​ണ കേ​ര​ളീ​യ​രി​ല്‍ വേ​രോ​ടി​യിട്ടുണ്ട്. രോ​ഗാ​രം​ഭ​ത്തി​ലെ കു​മി​ള​ക​ള്‍ ക​ണ്ണു​നീ​ര്‍​ത്തു​ള്ളി​പോ​ലെ സു​ന്ദ​ര​സു​താ​ര്യ രൂ​പ​ത്തി​ലാ​യി​രി​ക്കും. പി​ന്നീ​ട​തി​ല്‍ പ​ഴു​പ്പ് നി​റ​യും. രോ​ഗം ത​നി​യെ മാ​റും.

chicken-pox...
chicken-pox…

പാ​ടു​ക​ളും ത​നി​യെ മാ​ഞ്ഞു​പോ​കും. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ള​രെ കു​റ​ഞ്ഞ​വ​രി​ലും സ്റ്റി​റോ​യ്ഡ് മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലും കോം​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​രാം. രോ​ഗം മാ​റി​യാ​ലും ചി​ല​രി​ല്‍ ശി​രോ​നാ​ഡി​യി​ലും ഡോ​ര്‍​സ​ല്‍ റൂട്ട് ഗാ​ഗ്ലി​യ എ​ന്ന നാ​ഡീ​മൂ​ല​ത്തി​ലും ഒ​ളി​ച്ചി​രി​ക്കു​ന്ന രോ​ഗാ​ണു വ്യ​ക്തി​ക്ക് രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കു​റ​യു​ന്ന ഘ​ത്തി​ല്‍ പു​റ​ത്തു​വ​ന്ന് വി​സ​ര്‍​പ്പം എ​ന്ന വേ​ദ​ന​യോ​ടു​കൂ​ടി​യ രോ​ഗ​മു​ണ്ടാ​ക്കാം. രോ​ഗ​ത്തി​നു​ശേ​ഷം ഭാ​ഗി​ക പ്ര​തി​രോ​ധം മാ​ത്രം കിട്ടി​യ​വ​രി​ല്‍ വി​സ​ര്‍​പ്പം വ​രാം.

chicken-pox
chicken-pox

സങ്കീര്‍ണതകള്‍

15 ശ​ത​മാ​നം​പേ​രി​ല്‍ ന്യൂ​മോ​ണി​യ വ​രാ​റു​ണ്ടെ​ങ്കി​ലും പ്ര​ശ്ന​മി​ല്ലാ​തെ മാ​റു​ന്നു. ത​ല​ച്ചോ​റി​നു പ​ഴു​പ്പ്, നീ​ര്‍​ക്കെട്ട്, റൈ​സ് സി​ന്‍​ഡ്രം എ​ന്നി​വ ചി​ല​പ്പോ​ഴെ​ങ്കി​ലും രോ​ഗി​ക​ളി​ല്‍ കോം​പ്ലി​ക്കേ​ഷ​നാ​യി വ​രാം എ​ന്ന​തി​നാ​ല്‍ രോ​ഗം ശ്ര​ദ്ധി​ക്ക​ണം. ഗ​ര്‍​ഭി​ണി​ക​ളി​ല്‍ ആ​ദ്യ​മാ​സ​ങ്ങ​ളി​ല്‍ രോ​ഗം വ​ന്നാ​ല്‍ 9 ശ​ത​മാ​നം പേ​രി​ല്‍ കു​ഞ്ഞി​നു ജനന വൈ​ക​ല്യം വ​രാം. ി​ക്ക​ന്‍​പോ​ക്സ് ബാ​ധി​ത​രു​ടെ വീട്ടി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ എ​ത്ര​യും പെട്ടെന്ന് അ​വ​രെ​യോ രോ​ഗി​യെ​യോ ആ ​വീട്ടി​ല്‍​ നി​ന്നു മാ​റ്റേ​ണ്ട​താ​ണ്.

വിശ്രമം പ്രധാനം

കി​ട​ന്ന് വി​ശ്ര​മി​ക്കൂ. നാട്ടി​ലി​റ​ങ്ങി ന​ട​ന്ന് രോ​ഗം മ​റ്റു​ള​ള​വ​രി​ലേ​ക്കു പ​ക​രാ​ന്‍ ഇ​ട​യാ​ക്ക​രു​ത്. ര​ണ്ടാ​ഴ്ച സ്കൂ​ളി​ലും ഓ​ഫീ​സി​ലും പോ​കേ​ണ്ട. രോ​ഗി​യു​ടെ വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളും കു​റ​ച്ചു​ദി​വ​സം സ്പ​ര്‍​ശി​ക്കേ​ണ്ട. ര​ണ്ടാ​ഴ്ച​കൊ​ണ്ട് രോ​ഗം ശ​മി​ക്കു​മ​ല്ലോ. അ​പ്പോ​ള്‍ രോ​ഗി​ക്കോ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​ര്‍​ക്കോ ക​ഴു​കി വൃ​ത്തി​യാ​ക്കാം. കു​മി​ള​ക​ള്‍ പൊ​ങ്ങു​ന്ന ആ​ദ്യ നാ​ലു​ദി​വ​സം പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ മാ​ത്രം ക​ഴി​ച്ചാ​ല്‍ രോ​ഗാ​വ​സ്ഥ​യും ല​ക്ഷ​ണ​ങ്ങ​ളും കു​റ​യും. ഉ​പ്പും എ​ണ്ണ​മ​യ​വും ഒ​ഴി​വാ​ക്കി​യാ​ല്‍ കു​മി​ള​ക​ളു​ടെ എ​ണ്ണ​വും വ​ണ്ണ​വും കു​റ​യു​ന്ന​താ​യി കണ്ടിട്ടുണ്ട്.

വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണ​മാ​ണ് അ​ഭി​കാ​മ്യം. രോ​ഗി കു​ളി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. ചി​ല​രി​ല്‍ കു​ളി​ക്കു ശേ​ഷം കു​മി​ള​ക​ള്‍ കൂ​ടു​ത​ല്‍ പ​ഴു​ത്ത് ആ​ഴ​ത്തി​ലു​ള്ള പാ​ടു​ക​ള്‍ വ​രാം. ക​ര​പ്പ​ന്‍ ഉ​ള്ള കുട്ടി​ക​ള്‍​ക്ക് രോ​ഗം കൂ​ടാം. രോ​ഗി​യെ മാ​റ്റി​നി​ര്‍​ത്തി രോ​ഗം പ​ട​രാ​തെ മു​ന്‍​ക​രു​ത​ലെ​ടു​ക്കു​ക. രോ​ഗി സ്പ​ര്‍​ശി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ചൂ​ടാ​ക്കി രോ​ഗാ​ണു​മു​ക്ത​മാ​ക്കാ​ന്‍ ശ്രദ്ധിക്കണം.

ഹോ​മി​യോ​പ്പ​തി​യു​ടെ രീ​തി

ഹോ​മി​യോ​പ്പ​തി​യി​ല്‍ ചി​കി​ത്സ​യും പ്ര​തി​രോ​ധ​മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ണ്. രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ‘ജീ​ന​സ് എ​പ്പി​ഡ​മി​ക്ക​സ്’ എ​ന്ന പൊ​തു​പേ​രി​ല​റി​യ​പ്പെ​ടു​ന്ന പ്ര​ത്യേ​ക മ​രു​ന്ന് റാ​പ്പി​ഡ് ആ​ക്ഷ​ന്‍ എ​പ്പി​ഡ​മി​ക് ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ഹോ​മി​യോ​പ്പ​തി എ​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ സെ​ല്‍ നി​ര്‍​ദേ​ശി​ക്കും. ഹോ​മി​യോ​പ്പ​തി വ​കു​പ്പിന്‍റെ കീ​ഴി​ലു​ള്ള പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ പാ​ന​ലാ​ണ് ഈ ​സം​ഘ​ത്തി​ലു​ള്ള​ത്. ഈ ​മ​രു​ന്നു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ഡി​സ്പ​ന്‍​സ​റി​ക​ളി​ലും അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള ഹോ​മി​യോ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ക്ക​ലും ല​ഭ്യ​മാ​യി​രി​ക്കും.

ഈ ​രോ​ഗം സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ്ര​ശ്ന​ക്കാ​ര​ന​ല്ല. രോ​ഗം വ​ന്നാ​ല്‍ അ​തി​നെ അ​തിന്‍റെ വ​ഴി​ക്ക് പോ​കാ​ന​നു​വ​ദി​ക്കു​ക. രോ​ഗം പെ​ട്ടെന്നു നി​ര്‍​ത്താ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ള്‍ പ​ല​രും പ​റ​യും. അ​തി​നൊ​ന്നും പോ​കാ​തെ ഇ​ത്തി​രി കാ​ത്തി​രി​ക്കു​ക. ഇ​തു​കൊ​ണ്ടു ജീ​വ​നു ഭീ​ഷ​ണി​യൊ​ന്നു​മി​ല്ല. ഈ ​രോ​ഗം ര​ണ്ടാ​ഴ്ച അ​വ​ധി​യെ​ടു​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി ക​രു​തു​ക. ആ​ദ്യ നാ​ലു​ദി​വ​സം മാ​ത്ര​മേ പ്ര​ശ്ന​മു​ള്ളൂ. പി​ന്നെ താ​ര​ത​മ്യേ​ന അ​സ്വ​സ്ഥ​ത കു​റ​വാ​യി​രി​ക്കും. വാ​യി​ക്കാം, ടി​വി കാ​ണാം. സു​ഖം, സ്വ​സ്ഥം.

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ര്‍
മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, മുഴക്കുന്ന്, ക​ണ്ണൂ​ര്‍ മൊ​ബൈ​ല്‍  9447689239