പുതുവത്സരം ആഘോഷിക്കാം പക്ഷെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം, കൊച്ചിയില്‍ പിടിമുറുക്കി പൊലീസ്

0
344
Kochi-Police
Kochi-Police

കോവിഡ് വ്യാപനം ശക്തിയായി തന്നെ ഉയർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങള്‍ക്ക് ഇക്കുറിയും കുറവുണ്ടാകില്ല എന്ന നിഗമനത്തിലാണ് പോലീസ്.അതു കൊണ്ടുതന്നെ കനത്ത ജാഗ്രതയിലാണ് കൊച്ചി നഗരം.കൊവിഡ് പരിഗണിച്ച്‌ സര്‍ക്കാര്‍തല പരിപാടികളും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Happy New Year
Happy New Year

എന്നാല്‍ സംഘടനകളും പല ഗ്രൂപ്പുകളും ആഘോഷങ്ങളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പോലീസ് ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ആഘോഷങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ എല്ലാം കര്‍ശനമായി പാലിക്കണമെന്നുമാണ് പോലീസ് പറയുന്നത്.വരും ദിവസങ്ങളില്‍ രണ്ടായിരത്തോളം പോലീസുകാരെ കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി സുരക്ഷയുടെ ഭാഗമായി വിന്യസിക്കും.ക്രിസ്മസ് തലേന്നു ബ്രോഡ്‌വെയിലും കൊച്ചിയിലുമായി ഈ രീതിയില്‍ പോലീസ് ഇടപെടല്‍ ഉണ്ടായിരുന്നു.