ഈ വീടുകള്‍ക്ക് വാസ്തുശാസ്ത്രപ്രകാരം ഭാഗ്യമില്ല!

0
355
House.4
House.4

വാസ്തുശാസ്ത്രപ്രകാരം കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയും ഗണിച്ചാനെടുക്കുന്നത്.വാസ്തുശാസ്ത്രത്തിലെ അളവുകളിൽ ദൂരമാനങ്ങൾക്കാണ്‌ (ദൈർഘ്യം) പ്രാധാന്യം. പ്രകൃതിയിലെ ധാന്യങ്ങളെ ആടിസ്ഥാനമാക്കി നിർവ്വചിച്ചിരിക്കുന്ന അളവുകളെ യവമാനം എന്നും മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു.

House
House

ഗൃഹത്തിന് പ്ലാന്‍ ഉണ്ടാക്കുമ്പോൾ  ദീര്‍ഘവിസ്താരങ്ങള്‍ വരുത്തി ദീര്‍ഘചതുരമാക്കി ഉണ്ടാക്കുന്നതാണ് ശാസ്ത്ര യുക്തം. പ്ലാന്‍ വരക്കുമ്പോൾ  നാലു മൂലയും യോജിച്ചിരിക്കുന്ന വിധത്തില്‍ ആയിരിക്കണം. മൂലകള്‍ മുറിഞ്ഞുപോയാല്‍ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക് പല വിധേനയുള്ള കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും.വടക്ക് കിഴക്ക് ഈശാനമൂല മുറിഞ്ഞുപോയാല്‍ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക് ഈശ്വരനുഗ്രഹക്കുറവുണ്ടാകും ഭാഗ്യം ഉണ്ടാവുകയില്ല.

House.new
House.new

അഗ്‌നിമൂല തെക്ക് കിഴക്ക് മൂലമുറിഞ്ഞാല്‍ ത്വക്കുരോഗവും, ഉഷ്ണ രോഗവും ഫലമാകുന്നു. തെക്കുപടിഞ്ഞാറ് കന്നിമൂലമുറിഞ്ഞാല്‍ ദാമ്പത്യ സൗഖ്യം കുറഞ്ഞിരിക്കും. കുട്ടികള്‍ക്ക് ദോഷമുണ്ടാകും. വടക്ക് പടിഞ്ഞാറ് വായു കോണ്‍മുറിഞ്ഞാല്‍ വായു സംബന്ധമായ രോഗവും ധനനാശവും ഫലമാകുന്നു.