ശരീര ഭാരം കുറയ്ക്കുവാൻ ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ!

0
322
Food-Control
Food-Control

നമ്മുടെ ശരീരഭാരം വർദ്ധിക്കുമ്പോൾ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും അതിന്റെ ഭാഗമായി വന്നേക്കാം. എന്നാൽ, അനാവശ്യമായി  ശരീരഭാരം കുറയ്ക്കുവാൻ നമ്മൾ ശ്രമിക്കുമ്പോൾ, അത് ശരിയായ രീതിയിലാണ് ചെയ്യുന്നത് എന്ന കാര്യം ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. പലകാരണങ്ങള്‍ കൊണ്ട് ശരീരഭാരം വര്‍ധിക്കാം. ആഹാര ശൈലി, രോഗങ്ങള്‍ എന്നിവ കൊണ്ട് ശരീരഭാരം കൂടാം.

Food
Food

എന്നാല്‍ ആഹാരശൈലിയില്‍ ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധി വരെ ശരീരഭാരം നി‌യന്ത്രിക്കാം. കൂടിയ അളവില്‍ ഷുഗര്‍ അടങ്ങിയതാണ് സോഫ്റ്റ് ഡ്രിങ്കുകള്‍. പോഷകഗുണം കുറഞ്ഞ മധുരവും ഫാറ്റും ആല്‍ക്കഹോള്‍ അംശവും ഒക്കെ ധാരാളം അടങ്ങിയ ഇവ ഭാരം കൂട്ടൂം. വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍ എന്നിവയൊന്നും ലഭിക്കാതെ വെറും കാലറി മാത്രമടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഭാരം പെട്ടെന്ന് വര്‍ധിപ്പിക്കും.

Body
Body

1. ഫാന്‍സി കോഫി – മധുരം ചേര്‍ത്ത ഹോട്ട് ആന്‍ഡ്‌ കോള്‍ഡ്‌ സെറിലുകള്‍ ഭാരം പെട്ടെന്ന് കൂട്ടും. ഫ്ലേവര്‍ഡ് ഇന്‍സ്റ്റന്റ് ഓട്സ് മീലുകളില്‍ ഉയര്‍ന്ന അളവില്‍ കാലറി ഉണ്ട്.

2. ഡീപ്പ് ഫ്രൈ ഫ്രഞ്ച് ഫ്രൈ – കാലറി ധാരാളം അടങ്ങിയതാണ് എണ്ണയില്‍ പൊരിച്ചു എടുക്കുന്ന ഇവ. അതുപോലെതന്നെ പൊട്ടറ്റോ ചിപ്സ്, ചിക്കന്‍ സ്ട്രിപ്സ് എല്ലാം. അതിനാല്‍ ഒഴിവാക്കുന്നത് നല്ലതാണ്

3. മയോണീസ്‌- ഫാറ്റ് ഗ്രാം , കാലറി എന്നിവ ഇവയില്‍ കൂടുതലാണ്.

4. ഫ്രോസന്‍ സ്നാക്സ് – ഇതും കാലറി കൂടിയ ആഹാരമാണ്. പിസ്സ റോള്‍, എഗ്ഗ് റോള്‍ പോലെയുള്ള ആഹാരങ്ങളില്‍ ഫാറ്റ് ആണ് അധികവും.