ദാമ്പത്യജീവിതത്തിൽ അറിയാൻ പാടില്ലാത്ത ലൈംഗിക തകരാറുകള്‍

0
440
Family-Life
Family-Life

നമ്മുടെ സമൂഹത്തിൽ ഉള്ളവരുടെ ദാമ്പത്യജീവിതത്തിൽ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒന്നാണ് ലൈംഗികപ്രശ്നങ്ങള്‍.എന്നാല്‍ നമുക്കറിയാന്‍ പാടില്ലാത്ത വിചിത്രമായ  ലൈംഗിക തകരാറുകൾ നിലവിലുണ്ട്.പെര്‍സിസ്റ്റന്റ് ജനീഷ്യല്‍ എറൗസല്‍ ഡിസോഡര്‍ (പിജിഎഡി) അഥവാ നിരന്തരമായി ലൈംഗികോത്തേജനം- യാതൊരു പ്രകോപനവും കൂടാതെ നിരന്തരമായി ലൈംഗികോത്തേജനം അനുഭവപ്പെടുന്ന അവസ്ഥയാണിത്‌. ലൈംഗികാഗ്രഹം ഇല്ലാത്ത അവസരങ്ങളില്‍ പോലും ജനനേന്ദ്രിയ കോശകലള്‍ അസാന്ദര്‍ഭികമായും അനാവശ്യമായും വികസിക്കുന്ന അവസ്ഥയാണിത്.

physical
physical

പ്രിയപിസം (Priapism) – ലൈംഗികവികാരത്തില്‍ ഉദ്ധരിച്ച ലിംഗം പഴയ അവസ്ഥയിലേക്കു മടങ്ങിപ്പോകാത്ത അവസ്ഥയാണിത്. നാലു മണിക്കൂര്‍ വരെ ഈ അവസ്ഥ തുടരാം. ലൈംഗികവികാരത്തില്‍ ലിംഗത്തിലേക്ക് ഇരച്ചു കയറുന്ന രക്തം തിരികെ പോകാതെ അവിടെത്തന്നെ കുടുങ്ങുന്നതാണ് ഇതിനു കാരണം. ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കു തകരാറുണ്ടാകാന്‍ പോലും ഇതു കാരണമാകും. ഇത് ലൈംഗികജീവിതംതന്നെ ഇല്ലാതാക്കും.സെക്‌സോമിനിയ- ഉറക്കത്തിനിടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഉറക്കമുണര്‍ന്ന ശേഷം അതേക്കുറിച്ച്‌ ഓര്‍മയില്ലാതിരിക്കുകയും ചെയ്യുന്ന രോഗമാണ് സെക്സോമിനിയ.കൊയിറ്റല്‍ സെഫാല്‍ജിയ (Coital cephalgia)- സെക്സിനിടയില്‍ പെട്ടെന്ന് കഠിനമായ തലവേദന തോന്നുന്ന അവസ്ഥയാണിത്. രതിമൂര്‍ച്ഛയ്ക്ക് തൊട്ടു മുന്‍പോ പിന്‍പോ ആണ് ഇത് ഉണ്ടാകുക. ഇത് മണിക്കൂറുകള്‍ തുടരാം. ഒപ്പം ഛര്‍ദിയും ഉണ്ടാകാം.

sexual-disoreder
sexual-disoreder

പാരാഫിലിയ (paraphilia)-പ്രത്യുല്‍പാദനം നടത്തുക, പരസ്പര സഹകരണത്തോടെ ആഹ്ലാദം ഉളവാക്കുക, പങ്കാളികള്‍ തമ്മിലുള്ള ഇണക്കവും അടുപ്പവും വര്‍ധിപ്പിക്കുക, പരസ്പരമുള്ള പ്രണയവും കരുതലും പ്രകടിപ്പിക്കുക- ഇവ നാലുമാണ് സ്വാഭാവികമായ ലൈംഗികതയുടെ ലക്ഷണങ്ങള്‍. ലൈംഗിക പെരുമാറ്റത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഈ നാലു കാര്യങ്ങള്‍ക്കു പുറത്താകുമ്ബോള്‍ അവയെ ലൈംഗിക അപഭ്രംശങ്ങള്‍ (പാരാഫിലിയ-paraphilia) എന്നു വിളിക്കുന്നു. ലൈംഗികതയുമായി ബന്ധമില്ലാത്ത ശരീരഭാഗങ്ങള്‍, അടിവസ്ത്രങ്ങള്‍, ചെരുപ്പുകള്‍ എന്നിവ ലൈംഗികാര്‍ഷണത്തിന്റെയും ഭാവനകളുടെയും കേന്ദ്രമായി മാറുന്ന വൈചിത്ര്യമാണ് ഇത്. ഇത്തരം രോഗികളുടെ ലൈംഗികഭാവനകളെല്ലാം ഇത്തരം വസ്തുക്കള്‍ കേന്ദ്രീകരിച്ചായിരിക്കും.

couple-kissing-in-bed
couple-kissing-in-bed

റിട്ട്രോഗ്രേഡ്‌ ഇജാകുലേഷന്‍ (Retrograde Ejaculation)- സ്ഖലനത്തിന്റെ സമയത്ത്‌ മൂത്രനാളിയിലൂടെ സ്വാഭാവികമായി ബഹിര്‍ഗമിക്കേണ്ട ശുക്ലം പുറകോട്ടു മൂത്രസഞ്ചിയിലേക്ക്‌ ദിശമാറി കയറുന്നു. സാധാരണ ഗതിയില്‍ ഇതിനെ പ്രതിരോധിക്കുന്നത്‌ മൂത്ര സഞ്ചിയിലെ മസിലുകളാണ്. എന്നാല്‍ ഇവ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാതിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പ്രതിഭാസം ഉണ്ടാവുന്നത്.ഡിഫാലിയ അഥവാ ഇരട്ട ലിംഗമുള്ള അവസ്ഥ (Penile Duplication)- അത്യപൂര്‍വമാണ് ഡിഫാലിയ അഥവാ ഇരട്ട ലിംഗമുള്ള അവസ്ഥ. ഗര്‍ഭാവസ്ഥയില്‍തന്നെ സംഭവിക്കുന്ന ഒരു തകരാര്‍ ആണിത്. ഇത്തരക്കാരില്‍ ഒരു ലിംഗം ചെറുതായിരിക്കും. എന്നാല്‍ സാധാരണ പോലെ ഉദ്ധാരണം സാധ്യമാകും.