വളരെ സൂക്ഷിക്കുക, കോവിഡിന് പുതിയ 17 വകഭേദങ്ങള്‍

0
371
Covid-19
Covid-19

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലര്‍ബയോളജി    (സി.സി.എം.ബി)യിലെ പരീക്ഷണത്തിലാണ് കോവിഡിന് 17 വകഭേദങ്ങള്‍ ഉണ്ടെന്ന്  കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം നേരിട്ട് സ്പൈക് പ്രോട്ടീനുകളെ ബാധിക്കുന്നവയാണ്. സ്പൈക് പ്രോട്ടീനുകളുടെ സഹായത്തോടെയാണ് വൈറസ് നമ്മുടെ ശരീരത്തില്‍ കയറിപ്പറ്റുന്നത്.സ്പൈക് പ്രോട്ടീനുകളെ അധികമായി ബാധിക്കുന്നതിനാലാണ് പുതിയ വൈറസിന് 70 ശതമാനം അധിക വ്യാപനശേഷിയുള്ളതെന്ന് സി.സി.എം.ബി വ്യക്തമാക്കി.

ഇന്ത്യയിലെ പത്ത് പരീക്ഷണശാലകളില്‍ വൈറസിനെപ്പറ്റി ഗവേഷണം തുടരുകയാണ്. പുതിയ വൈറസ് പ്രത്യേക രോഗലക്ഷങ്ങള്‍ കാട്ടുന്നില്ലെന്നും നിലവിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നില്ലെന്നുമാണ് നിഗമനം. ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും വെവ്വേറെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതാണ് ലോകത്തെ ആശങ്കയിലാക്കുന്നത്. ബ്രിട്ടണിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും നിര്‍ത്തിവച്ചിരുന്നു.

outbreak-coronavirus-world
outbreak-coronavirus-world

എന്നാല്‍ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ഏഴ് പേരില്‍ രൂപമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. 33,000 യാത്രക്കാരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് പുതിയ വൈറസ് ബാധിതരെ കണ്ടെത്തിയത്.കോവിഡിനെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലം ചെയ്യുമെന്ന് ഐ.സി.എം.ആര്‍ വിലയിരുത്തിയിരുന്നു. രാജ്യത്താകെ മരുന്നുവിതരണം സാധ്യമാക്കാന്‍ ഒരുങ്ങു ഇത്തരത്തില്‍ തിരിച്ചടി നേരിടുന്നത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.