മെലിഞ്ഞുണങ്ങിയ ശരീരമാണോ നിങ്ങളുടെ ? എങ്കിൽ ഈ വെള്ളം കുടിക്കൂ!

0
296
D-water
D-water

തടി കുറയ്ക്കാന്‍ പല തരം പാനീയങ്ങള്‍ സഹായിക്കുന്നുണ്ട്. തടിയും വയറും കുറയാന്‍ വെറും വയറ്റില്‍ കുടിക്കാവുന്ന ചില പ്രത്യേക പാനീയങ്ങളുണ്ട്. മല്ലി, നല്ല ജീരകം, കറുവാപ്പട്ട എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. മല്ലി പച്ചമല്ലിയാണ് ഉപയോഗിയ്ക്കുന്നത്. പല തരം ആരോഗ്യ ഗുണങ്ങള്‍ മല്ലിയ്ക്കുണ്ട്. കലോറിമൂല്യം വളരെ കുറഞ്ഞ ഒന്നാണ് മല്ലി. മല്ലി ദഹനപ്രക്രിയയെ സുഗമമാക്കുന്നു. ദഹനം ശരിയായി നടക്കാത്തതാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. മല്ലിയില്‍ ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മല്ലി ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

Water
Water

അടുത്തതായി നല്ല ജീരകമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്. ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള ഒരു മരുന്നായ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി അസുഖങ്ങള്‍ക്കൊപ്പം ചര്‍മത്തിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതില്‍ അടുത്ത ചേരുവയാണ് കറുവാപ്പട്ട. സ്വാഭാവിക മധുരത്തിന്റെ ചേരുവയായ ഇത് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

shutterstock
shutterstock

ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കാലവറയാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. ഇതു വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിന് ചൂടു നല്‍കി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കാന്‍ ഇതു സഹായിക്കുന്നത്. ഇതു തയ്യാറാക്കാന്‍ ഒന്നര ഗ്ലാസ് വെള്ളത്തില്‍ തലേന്ന് രാത്രി ഒരു കഷ്ണം കറുവാപ്പട്ട, ഒരു ടീസ്പൂണ്‍ വീതം മുഴുവന്‍ പച്ചമല്ലി, മുഴുവന്‍ നല്ല ജീരകം എന്നിവ ഇട്ടു വയ്ക്കുക. പിറ്റേന്ന് ഇത് ചെറുതീയില്‍ തിളപ്പിച്ച്‌ ഒരു ഗ്ലാസ് വെള്ളമാക്കുക. ഇത് ചെറുചൂടില്‍ വെറും വയറ്റില്‍ കുടിയ്ക്കാം.തടിയും വയറും കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇത് അടുപ്പിച്ച്‌ അല്‍പനാള്‍ കുടിയ്ക്കാം.