കഴുത്തിലെ കറുപ്പ് മാറാനുള്ള എളുപ്പ വഴി ഇതാ!

0
436
black.image
black.image

ഇപ്പോൾ നിലവിൽ  പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിന്‍്റെ ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന കറുപ്പ് നിറം. മുഖത്തെ ചര്‍മത്തില്‍ നിന്നും വ്യത്യസ്തമായി കഴുത്തിലെ ചര്‍മത്തില്‍ മാത്രം കറുപ്പുനിറം ഉണ്ടാവുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. ജീവിതശൈലിയും ഹോര്‍മോണ്‍ വ്യതിയാനവും ഒക്കെ ഇതിനു പിന്നിലെ കാരണമായി കണക്കാക്കാം. സൂര്യപ്രകാശം, പരിസ്ഥിതി മലിനീകരണം, രാസവസ്തുക്കള്‍ നിറഞ്ഞ ചര്‍മ്മസംരക്ഷണ ഉല്‍‌പന്നങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം കഴുത്തിലെ കറുപ്പ് നിറത്തിന് കാരണമാകാം. എങ്കില്‍ തന്നെയും ഇതിനെക്കാളെല്ലാം വലുതായി നമ്മളെല്ലാം കഴുത്തിന്‍്റെ ഭാഗത്തുള്ള ചര്‍മ പരിചരണത്തില്‍ വരുത്തുന്ന വീഴ്ചയാണ് പ്രധാന കാരണമായി കണക്കാക്കേണ്ടത്. എന്നിരുന്നാലും ഇനി അതോര്‍ത്ത് വിഷമിക്കേണ്ടതില്ല.

anweshanam
anweshanam

വീട്ടില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന ചില മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താം. ചര്‍മ്മത്തിന്റെ പി‌എച്ച്‌ നിലയെ സന്തുലിതമാക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. നിര്‍ജീവ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്യാനായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നിങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡിന്റെ ഗുണങ്ങള്‍ ചര്‍മ്മത്തിന് മികച്ച എക്സ്ഫോളിയേറ്റിങ്ങ് ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ കഴുത്തിലെ നിറം മങ്ങലിനെ ചികിത്സിക്കാനായി 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറിലേക്ക് 4 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ഒരു പഞ്ഞി ഉപയോഗിച്ച്‌ കഴുത്തില്‍ ഭാഗത്ത് തേച്ചുപിടിപ്പിച്ച്‌ 10 മിനിറ്റ് വിടുക.

അതിനു ശേഷം വെള്ളത്തില്‍ കഴുകുക. ഓരോ ഇതര ദിവസവും ഈ പ്രതിവിധി ആവര്‍ത്തിക്കുക. ചര്‍മം വരണ്ടു പോകാതിരിക്കാനായി ഓരോ തവണയും എസിവി പ്രയോഗിച്ച ശേഷം ചര്‍മ്മത്തെ നന്നായി മോയ്സ്ചറൈസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. ചര്‍മ്മത്തിലെ അഴുക്കും നിര്‍ജ്ജീവ കോശങ്ങളും നീക്കം ചെയ്യുന്നതിനായി ബേക്കിംഗ് സോഡ വളരെ സഹായകമായ ഒന്നാണ്. 2-3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്തുകൊണ്ട് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് കഴുത്തില്‍ പുരട്ടി വരണ്ടതാക്കുക. പൂര്‍ണ്ണമായും ഉണങ്ങിക്കഴിഞ്ഞ ശേഷം, നനഞ്ഞ വിരലുകള്‍ ഉപയോഗിച്ച്‌ തുടച്ച്‌ വൃത്തിയാക്കുക. അടുത്തതായി പ്രദേശം വെള്ളത്തില്‍ കഴുകുക. പിന്നീട് ചര്‍മ്മത്തെ നന്നായി മോയ്സ്ചറൈസ് ചെയ്യുക.

black
black

കഴുത്തിലെ നഷ്ടപ്പെട്ട നിറം തിരികെ ലഭിക്കുന്നത് വരെ എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക. ഉരുളക്കിഴങ്ങ് പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നിറം മങ്ങലിനെ ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും. ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇരുണ്ട പാടുകളെ എളുപ്പത്തില്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ ടോണ്‍ ചെയ്യാനും ഇത് സഹായിക്കുന്നു. ഒരു ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് മിക്സറിലിട്ട് നന്നായി അരച്ചെടുക്കുക. അടുത്തതായി ഇതില്‍ നിന്ന് നീര് മാത്രം പിഴിഞ്ഞെടുക്കുക. കഴുത്തിന്‍്റെ ഭാഗത്തെ ചര്‍മത്തില്‍ ഈ നിര് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം. നിങ്ങള്‍ക്ക് എല്ലാ ദിവസവും രണ്ടുതവണ ഇത് ആവര്‍ത്തിക്കാം.