ഏ​ത് പ​ദ​വി​യി​ല്‍ വ​ന്നാ​ലും ഉമ്മൻ ചാണ്ടിയെ സ്വാ​ഗ​തം ചെ​യ്യും, ര​മേ​ശ് ചെ​ന്നി​ത്ത​ല

0
347
Remesh-Chennithala...
Remesh-Chennithala...

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറയുന്നത് ഉ​മ്മ​ന്‍ ചാ​ണ്ടി ഏ​ത് പ​ദ​വി​യി​ല്‍ വ​ന്നാലും താ​ന്‍ സ്വാ​ഗ​തം ചെ​യ്യുംമെന്നാണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ര് ന​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ന്‍​ഡാ​ണ്. പാ​ര്‍​ട്ടി എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും താ​ന​ത് അ​നു​സ​രി​ക്കും. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യു​ടെ കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

remesh chennithala
remesh chennithala

ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് നേട്ടമാണെന്നും യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ‘നോ എന്‍ട്രി’ വയ്ക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നു അദ്ദേഹം പറഞ്ഞു‌. എന്‍സിപിയുടെ വരവിനെ സ്വാഗതം ചെയ്ത മുരളീധരന്‍ പി.സി.ജോര്‍ജിനെയും പി.സി.തോമസിനെയും തള്ളിയതുമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ സഹകരണത്തിനില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.