അഭിമാനിക്കാം, ഇന്ത്യയുടെ ദേശീയ പതാക ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ന് ഉയര്‍ത്തും

0
511
National-Flag
National-Flag

ഐക്യരാഷ്ട്രസഭയുടെ ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്. അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങളുമാണ് സമിതിയിലുള്ളത്. ഇതിൽ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവയ്ക്ക് വീറ്റോ അധികാരമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ ജയിച്ച വൻ ശക്തികളാണ് ഈ രാജ്യങ്ങൾ.

one
one

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തും. താത്ക്കാലിക സുരക്ഷാ സമിതി അംഗമായുള്ള ഇന്ത്യയുടെ കാലാവധി ആരംഭിയ്ക്കുന്നതിന് മുന്നോടിയായാണ് ത്രിവര്‍ണ്ണപതാക സ്ഥാപിയ്ക്കുന്നത്. 5 പുതിയ തത്ക്കാലിക അംഗങ്ങളുടെ 2 വര്‍ഷ കാലാവധിയാണ് ഇന്ന് ആരംഭിയ്ക്കുക.എന്നാല്‍ ഇന്ത്യയ്ക്ക് പുറമേ നേര്‍വ്വേ, കെനിയ, അയര്‍ലന്റ് , മെക്‌സിക്കോ എന്നിവയാണ് പുതുതായി ഇന്ന് സുരക്ഷാ സമിതിയുടെ ഭാഗമാകും. താത്ക്കാലിക അംഗരാജ്യങ്ങള്‍. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പതാക സ്ഥാപിയ്ക്കുക. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ പ്രതിനിധി രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഒരു മാസം അലങ്കരിയ്ക്കും.

Modi
Modi

സുരക്ഷാസമിതിയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുള്ള രാജ്യങ്ങളാണ് സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവ. ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം