എന്താണ് ‘സിഗ്നല്‍’ ? നിങ്ങള്‍ അറിയേണ്ടതെല്ലാം ഇതാ!

0
626
signal.image.new
signal.image.new

പുതിയ ആപ്ലിക്കേഷനായ സിഗ്നലിനെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും ഇന്റര്‍നെറ്റില്‍ ആകെ നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്. വാട്‌സ് ആപ്പ് എന്ന മെസേജിങ് ഭീമന്റെ അന്ത്യ൦ അടുത്തിരിക്കുകയാണോ ? അങ്ങനെയൊരു ചര്‍ച്ചയിലാണ് ടെക് ലോകം.ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്ന വാട്‌സാപ്പിന് കമ്ബനിയുടെ പുതിയ സ്വകാര്യ നയമാറ്റം തിരിച്ചടിയായിരിക്കുകയാണ്. നിരവധി പേരാണ് വാട്‌സാപ്പ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പിന്റെ തിരിച്ചടി മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്.

Signal-hero
Signal-hero

സേ ഹലോ ടു പ്രൈവസി (സ്വകാര്യതയ്ക്ക് സ്വാഗതം) എന്നതാണ് സിഗ്നല്‍ എന്ന മെസേജിങ് ആപ്പിക്കേഷന്റെ ടാഗ് ലൈന്‍. സ്വകാര്യതയും സുരക്ഷയുമാണ് സിഗ്നലിന്റെ ഏറ്റവും വലിയ സവിശേഷതയും.

വാട്‌സ് ആപ്പ് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, മറ്റു ഓപറേറ്റിങ് സിസ്റ്റംസ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം. ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, ജിഫുകള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യാം. വോയ്‌സ്-വീഡിയോ കോളുകളും ചെയ്യാം.

വാട്‌സ് ആപ്പുമായി സിഗ്നലിനെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം ഈ ആപ്ലിക്കേഷന്‍ ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയതാണ് എന്നതാണ്. ആപ്പിന്റെ സോഴ്‌സ് കോഡ് ആര്‍ക്കും പരിശോധിച്ചു ഉറപ്പു വരുത്താം. സ്വകാര്യതയ്ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ട് എങ്കില്‍ അത് തിരിച്ചറിയാനും തിരുത്താനും സിഗ്നലില്‍ അവസരമുണ്ടാകും.

എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ ആണ് സംഭാഷണങ്ങളെ (കണ്‍വര്‍സേഷന്‍) സുരക്ഷിതമായി നിലനിര്‍ത്തുന്നത്. ഓരോ സന്ദേശത്തിലും വിളിയിലും സിഗ്നല്‍ ഇത് ഉറപ്പു നല്‍കുന്നു. ദുര്‍ബലമായ നെറ്റ്‌വര്‍ക്ക് കവറേജുള്ള സ്ഥലത്തു പോലും സന്ദേശങ്ങള്‍ സിഗ്നല്‍ വഴി വേഗത്തില്‍ കൈമാറാന്‍ കഴിയും.

സിലിക്കണ്‍ വാലി ആസ്ഥാനമായ സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചല്‍ എല്‍എല്‍സി എന്ന ലാഭേതര കമ്ബനിയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. വാട്‌സാപ്പ് സഹസ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മാര്‍ലിന്‍സ്‌പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് കമ്ബനിക്ക് രൂപം നല്‍കിയത്. 2017ല്‍ വാട്‌സ്‌ആപ്പ് വിട്ട ആക്ടന്‍ അമ്ബത് ദശലക്ഷം യുഎസ് ഡോളറാണ് സിഗ്നലിന് വേണ്ടി ഫണ്ട് ചെയ്തത്.

whatsapp-and-signal
whatsapp-and-signal

ബ്രയാന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന് വികസിപ്പിച്ച വാട്സാപ്പ് 2014 ലാണ് ഫേസ് ബുക്ക് ഏറ്റെടുത്തത്. വാട്സാപ്പില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ഫേസ് ബുക്ക് മേധാവി സക്കര്‍ബര്‍ഗ് നിലപാടെടുത്തതോടെയാണ് ബ്രയാന്‍ ആക്ടണും ജാന്‍ കോമും കമ്ബനി വിട്ടത്.വാട്‌സ് ആപ്പ് പോലെ തന്നെ സൗജന്യമാണ് സിഗ്നല്‍. 2020 ഡിസംബറിലാണ് സിഗ്നലില്‍ വീഡിയോ ഗ്രൂപ്പ് വീഡിയോ കോള്‍ അവതരിപ്പിക്കപ്പെട്ടത്. 150 പേരാണ് ഒരു സിഗ്നല്‍ ഗ്രൂപ്പിന്റെ ശേഷി. വാട്‌സ്‌ആപ്പില്‍ ഇത് 256 പേരാണ്.

വാട്‌സ്‌ആപ്പ് പോലെ ആര്‍ക്കും ആരെയും ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ ആകില്ല. ഇന്‍വൈറ്റ് ചെയ്ത് സ്വീകരിച്ചാല്‍ മാത്രമേ മറ്റൊരാളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആകൂ.ലാപ്‌ടോപ്പ്, ഐപാഡ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം. വാട്‌സ്‌ആപ്പ് വെബ് ഉപയോഗിക്കുന്ന പോലെ ഇതിനായി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. വാട്‌സ് ആപ്പ് പോലെ സന്ദേശങ്ങള്‍ ഗൂഗ്ള്‍ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ മാറ്റി ബാക്കപ്പ് എടുക്കാനുള്ള സൗകര്യം സിഗ്നലിലില്ല.

സിഗ്‌നല്‍ പ്രൈവറ്റ് മെസഞ്ചര്‍ അപ്ലിക്കേഷന്‍ ഇപ്പോള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകള്‍’ ലിസ്റ്റില്‍ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്താണ്. സിഗ്നലിന് ലഭിക്കുന്ന ജനപ്രീതിയെയാണ് ഇത് കാണിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ ഞങ്ങള്‍ മാനിക്കുമെന്ന് സിഗ്നല്‍ അറിയിച്ചിട്ടുണ്ട്. വാട്‌സ്‌ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തങ്ങളുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായി സിഗ്നല്‍ ആപ്ലിക്കേഷന്‍ വക്താവ് പറഞ്ഞു.അതേസമയം, ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയില്‍ പുതിയ നിയമം വാട്‌സാപ്പ്‌ നീക്കം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

ഫെബ്രുവരി എട്ട് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പുതിയ നിബന്ധനകളില്‍ പറഞ്ഞിരുന്നത്. പുതിയ നിബന്ധനകള്‍ പ്രകാരം ഫേസ് ബുക്കിന് ഉപയോക്താവിന്റെ ഡേറ്റയിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരമാണ് ഒരുക്കുന്നത് എന്നായിരുന്നു ആരോപണം. വാട്സ്‌ആപ്പ് വരിക്കരുടെ ഫോണ്‍ നമ്ബര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്സ്‌ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം.

gettyimage
gettyimage

ഇത്തരം വിവരങ്ങള്‍ ശേഖരിക്കുമെന്ന് മാത്രമല്ല ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയ്ക്കും വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നുമാണ് പുതിയ നയത്തില്‍ പറയുന്നത്. പുതിയ നയം അംഗീകരിച്ചാല്‍ മാത്രമേ ഇനി വാട്സ്‌ആപ്പ് ഉപയോഗിക്കാനാവൂ. വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച്‌ അവര്‍ കൂടുതലായി തെരയുന്ന ഉത്പന്നങ്ങളും സേവനങ്ങളുടെയും പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.എന്നാല്‍, വാട്സാപ് ഉപയോക്താക്കള്‍ പറ്റംപറ്റമായി കൊഴിഞ്ഞുപോകാന്‍ തുടങ്ങിയതോടെ കമ്പനി  അടവു മാറ്റിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നയങ്ങള്‍ തങ്ങളുടെ ബിസിനസ് ഉപയോക്താക്കള്‍ക്ക് മാത്രമുള്ളതാണ് എന്നൊരു പുതിയ വാദമാണ് ഇപ്പോള്‍ കമ്ബനി ഉയര്‍ത്തുന്നത്.

വാട്സാപ്പിന്റെ അത്യമൂല്യമായ ഡേറ്റ ശേഖരത്തിലേക്ക് ഇടിച്ചു കയറാനാണ് ഫേസ് ബുക്കിന്റെ ഉദ്ദേശമെന്നും, ഉപയോക്താക്കള്‍ നിഷ്ക്രിയരായ് നില്‍ക്കേണ്ടി വരുമെന്നും ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റ് അടക്കം ആവശ്യപ്പെട്ടിട്ടു നല്കാത്ത വിവരങ്ങളായിരിക്കും ഇനി ഇവര്‍ വിശകനം ചെയ്യുക. തങ്ങള്‍ക്കു ഭീഷണിയാകുമെന്നു കണ്ട് ഫേസ് ബുക്ക് വാങ്ങിക്കൂട്ടിയതാണ് വാട്സാപ്. ഏറ്റവും കടുത്ത നടപടി നേരിടേണ്ടിവന്നാല്‍ ഫേസ് ബുക്കിന് അവര്‍ പിന്നീടു വാങ്ങിയ വാട്സ് ആപും ഇന്‍സ്റ്റഗ്രാമും വില്‍ക്കേണ്ടതായി പോലും വരാം. എന്തിരുന്നാലും സ്വകാര്യ ഡേറ്റയോട് അത്രമേല്‍ പ്രിയമുള്ള കമ്ബനിയായ ഫേസ് ബുക്ക് ഇനി വാട്സാപ് സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള സാധ്യത ഏറെയാണ്.

തങ്ങള്‍ എന്തു ഡേറ്റയാണ് ശേഖരിക്കുന്നത് എന്ന് ആപ് ഡവലപ്പര്‍മാര്‍ വെളിപ്പെടുത്തണം എന്നാണ് ആപ്പിള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്‍പ്രകാരം ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്. ഏറ്റവും കടന്നുകയറ്റം നടത്തുന്നത് വാട്സാപ്പും ഫെയ്സ്ബുക് മെസഞ്ചറുമാണ്. അതേസമയം, ആപ്പിളിന്റെ സ്വന്തം ഐമെസേജും, ടെലഗ്രാമും, സിഗ്നലും തീരെ കുറച്ചു ഡേറ്റ മാത്രമേ ശേഖരിക്കുന്നുള്ളു. എന്നാല്‍ വാട്സാപ് പോലും ഫേസ് ബുക്ക് മെസഞ്ചറിനു മുന്നില്‍ ഡേറ്റാ ശേഖരണത്തിന്റെ കാര്യത്തില്‍ കൈ കൂപ്പുന്ന അവസ്ഥയാണ്. ഉപഭോക്താവില്‍ നിന്ന് അത്രത്തോളം വിവര ശേഖരണമാണ് ഫേസ് ബുക്ക് നടത്തുന്നത്.

signal.image
signal.image

ഓരോ ആപ്പും ശേഖരിക്കുന്ന ഡേറ്റകള്‍:

  • വാട്സാപ്

പ്രൊഡക്‌ട് ഇന്ററാക്ഷന്‍, പണമടച്ചതിന്റെ വിവരങ്ങള്‍, ക്രാഷ് ഡേറ്റാ, പെര്‍ഫോര്‍മന്‍സ് ഡേറ്റാ, മറ്റു ഡയഗ്ണോസ്റ്റിക് ഡാറ്റാ, കസ്റ്റമര്‍ സപ്പോര്‍ട്ട്, പ്രൊഡക്‌ട് ഇന്ററാക്ഷന്‍, അതര്‍ യൂസര്‍, കണ്ടെന്റ്, മെറ്റാഡേറ്റ, ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ അഡ്രസ്, കോണ്ടാക്‌ട്സ്, ഏകദേശ ലൊക്കേഷന്‍, ഡിവൈസ് ഐഡി, യൂസര്‍ ഐഡി, അഡ്വര്‍ട്ടൈസിങ് ഡാറ്റ, സാധനങ്ങള്‍ വാങ്ങിയതിന്റെ വിവരങ്ങള്‍.

  • ഐമെസേജ്

ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്ബര്‍, സേര്‍ച്ച്‌ ഹിസ്റ്ററി, ഡിവൈസ് ഐഡി

  • സിഗ്നല്‍

ഫോണ്‍ നമ്പർ ഉപയോഗിച്ചു വേണം റജിസ്റ്റര്‍ ചെയ്യാന്‍. എന്നാല്‍, ആപ് നിങ്ങളുടെ ഫോണ്‍ നമ്പർ നിങ്ങളുടെ ഐഡന്റിറ്റിയായി കണക്കാക്കുന്നില്ല.

  • ഫേസ് ബുക്ക് മെസഞ്ചര്‍

കൃത്യമായ ലൊക്കേഷന്‍, ഏകദേശ ലൊക്കേഷന്‍, താസമസ്ഥനത്തിന്റെ അഡ്രസ്, ഇമെയില്‍ അഡ്രസ്, പേര്, ഫോണ്‍ നമ്ബര്‍, മറ്റു യൂസര്‍ കോണ്ടാക്‌ട് വിവരങ്ങള്‍, കോണ്ടാക്‌ട്സ്, ഫോട്ടോകളും, വിഡിയോകളും, ഗെയിം കളിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍, ഉപയോക്താവിന്റെ മറ്റു കണ്ടെന്റുകള്‍. മാത്രമല്ല ബ്രൗസിങ് ഹിസ്റ്ററി, യൂസര്‍ ഐഡി, ഡിവൈസ് ഐഡി, തേഡ് പാര്‍ട്ടി അഡ്വര്‍ട്ടൈസിങ്, ഓണ്‍ലൈനായി നടത്തിയ വാങ്ങലുകളെക്കുറിച്ചുള്ള വിവരങ്ങള്‍, സാമ്ബത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍. ഈ വിവരങ്ങള്‍ക്കോരന്ത്യമില്ലെ എന്നു തോന്നിപ്പോകും. കുടാതെ പ്രൊഡക്‌ട് ഇന്ററാക്ഷന്‍, അഡ്വര്‍ട്ടൈസിങ് ഡേറ്റാ, മറ്റു യൂസേജ് ഡേറ്റാ, ക്രാഷ് ഡേറ്റാ, പെര്‍ഫോര്‍മന്‍സ് ഡേറ്റാ, മറ്റു ഡയഗ്ണോസ്റ്റിക് ഡാറ്റാ, മറ്റു തരം ഡേറ്റാ, ഡവലപ്പേഴ്സ്, പരസ്യ, മാര്‍ക്കറ്റിങ്, ആരോഗ്യ, പണമടയ്ക്കല്‍ വിവരങ്ങള്‍, രഹസ്യമാക്കി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ, പ്രൊഡക്‌ട് പേഴ്സണലൈസേഷന്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മറ്റു സാമ്ബത്തികകാര്യ വിവരങ്ങള്‍, ഇമെയിലുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍.

  • ടെലഗ്രാം

പേര്, ഫോണ്‍ നമ്ബര്‍, കോണ്ടാക്‌ട്സ്, യൂസര്‍ ഐഡി