സൗന്ദര്യം വർദ്ധിക്കണോ ? എങ്കിൽ കായം കൊണ്ട് ഇങ്ങനെ ചെയ്യൂ!

0
533
kayam-pow
kayam-pow

ഭൂമിക്കടിയിലുള്ള വേരുകളിലുള്ള ലാറ്റക്‌സ് അഥവാ ഗം ഒലിയോറെസിന്‍ ഉണക്കിയാണ് കായമാക്കി മാറ്റുന്നത്.ഫെറുല അസഫോറ്റിഡ എന്ന ശാസ്ത്രനാമമുള്ള കായം സാധാരണയായി ഹീംഗ് എന്നാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്.കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുൻപായി ഈ സസ്യത്തിന്റെ വേരിനോട് ചേർന്നുള്ള കാണ്ഡത്തിൽ മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌. ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത്.അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാരുണ്ട്.

 

kayam
kayam

സാമ്പാർ അല്‍പം കായം കുറഞ്ഞാല്‍ മതി, രുചിയേ മാറിപ്പോകും. രുചിയ്ക്കു മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങള്‍ക്കും കായം ഏറെ മികച്ചതു തന്നെയാണ്. എന്നാല്‍ പാചകത്തിലും മരുന്നുഗുണത്തിലും മാത്രമൊതുങ്ങുന്നില്ല, കായത്തിന്റെ മാഹാത്മ്യം. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനും കായം മികച്ച ഒന്നാണ്.ഭാരതത്തിൽ പണ്ടുകാലം മുതൽ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യൻ ഡോക്ടർമാരാണ്‌ കായത്തിനെ ലോകത്തിൽ പ്രസിദ്ധരാക്കിയത്.

കായം ഏതെല്ലാം വിധത്തിലാണ് സൗന്ദര്യ, ചര്‍മസംരക്ഷണത്തിനു സഹായിക്കുന്നതെന്നു തിരിച്ചറിയൂ, കായം മുള്‍ത്താണി മിട്ടി, പനിനീര് എന്നിവയില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും. ചര്‍മത്തിന് ചെറുപ്പം നല്‍കും.ചര്‍മത്തിന് നിറം നല്‍കാനും കായം സഹായിക്കും. തക്കാളി നല്ലപോലെ ഉടച്ച്‌ ഇതില്‍ അല്‍പം പഞ്ചസാര കലര്‍ത്തുക. ഇതില്‍ അല്‍പം കായപ്പൊടി കലക്കി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ മുഖക്കുരു പാടുകള്‍ മാറാനും എണ്ണമയം കുറയ്ക്കാനുമെല്ലാം ഇതു സഹായിക്കും.

മുള്‍ത്താണി മിട്ടി, പനിനീര്, ചെറുനാരങ്ങാനീര്, കായപ്പൊടി എന്നിവ കലര്‍ത്തിയ ഒരു മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ  കഴുകിക്കളയുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.ചന്ദനപ്പൊടി, പനിനീര്, കായപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തിന് തിളക്കം നല്‍കും.പാല്‍, പനിനീര്, തേന്‍, കായപ്പൊടി എന്നിവ കലര്‍ത്തിയ ഒരു മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ വരണ്ട സ്വാഭാവം മാറ്റാന്‍ സഹായിക്കും.ഹെയര്‍ കണ്ടീഷണറായും കായം ഉപയോഗിയ്ക്കാം. തൈര്, ഗ്രീന്‍ ടീ ബാഗ് ഇട്ട വെള്ളം, ബദാം ഓയില്‍, അല്‍പം കായപ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച്‌ അല്‍പം കഴിയുമ്ബോള്‍ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം.