10 വയസുകാരനായ മകൻ ട്യൂഷന്‍ ക്ലാസില്‍ പോവതിന്റെ പേരിൽ ദേഹത്ത് അച്ഛന്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

0
432
10-year-son
10-year-son

പത്ത് വയസ്സുകാരനായ മകൻ പഠനത്തില്‍ പിന്നിലാണെന്ന് ആരോപിച്ചു സ്വന്തം പിതാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പൊള്ളലേറ്റ കുട്ടിയുടെ അച്ഛണ് ബാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയം പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന ചരണ്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് സ്വന്തം അച്ഛന്‍ പഠിത്തതില്‍ മോശമാണെന്ന പേരില്‍ ക്രൂരമായി ആക്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. അറസ്റ്റിലായ ബാലു മകനോട് അടുത്ത കടയില്‍ പോയി ബീഡി വാങ്ങി വരാന്‍ ആവശ്യപ്പെട്ടു.

fire.new
fire.new

തിരിച്ചെത്താന്‍ വൈകിയ കുട്ടിയെ നന്നായി പഠിക്കാത്തതിന്റെ പേരില്‍ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ട്യൂഷന്‍ ക്ലാസില്‍ സ്ഥിരമായി പോകുന്നില്ല എന്നത് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദ്ദനം . മകനെ രക്ഷിക്കാന്‍ അമ്മ ഇടപെട്ടെങ്കിലും പ്രതി ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. പ്രകോപിതനായ ബാലു പെയിന്റ് മിക്‌സ് ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. തുടര്‍ന്ന് ബീഡി കത്തിച്ച ശേഷം തീപ്പെട്ടി കൊള്ളി ദേഹത്തേക്ക് എറിയുകയായിരുന്നു.പൊള്ളലേറ്റു വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച്‌ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഓടി. തുടര്‍ന്ന് കുഴിയില്‍ വീണ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളം ഒഴിച്ച്‌ തീകെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില ​ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.