മെട്രോ നഗരമായ കൊച്ചിയിലെ ഓടകള്‍ ശുചീകരിക്കാന്‍ മനുഷ്യന് പകരം റോബോട്ട് ഇറങ്ങി.ഈ പ്രവൃത്തിയിലൂടെ മനുഷ്യൻ നിന്നും യന്ത്രത്തിലേക്ക് ഒരു മാറ്റംമാണ് പ്രതീക്ഷിക്കുന്നത്. ജല അതോറിറ്റിയുടെ നേതൃത്വത്തിലാണ് ടി.ഡി റോഡില്‍ ‘യന്ത്രമനുഷ്യനെ’ മാന്‍ഹോളില്‍ ഇറക്കി ശുചീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് നടത്തിയ പരീക്ഷണം കൊച്ചിയിലും വിജയിച്ചു.
തിരുവനന്തപുരം ആസ്ഥാനമായ ജന്റോബോട്ടിക്സ് ഇന്നവേഷന്സിെന്റ ബന്ധികൂട്ട് റോബോട്ടുകളെയാണ് കൊച്ചിയിലെ ഓടകളില്‍ അടിഞ്ഞുകൂടിയ മാലിന്യം പുറത്തെടുക്കാന്‍ ചൊവ്വാഴ്ച നിയോഗിച്ചത്.കോവിഡ് നാളുകളില്‍ ശുചീകരണം മുടങ്ങിയതോടെ നഗരത്തിലെ ഓടകളില്‍ വന്‍തോതിലാണ് മാലിന്യം കുമിഞ്ഞുകൂടിയത്. ഇതില്‍ 70 ശതമാനവും പ്ലാസ്റ്റിക്, മാസ്കുകള്‍, കൈയുറകള്‍, മരുന്നുകുപ്പികള്‍, സിറിഞ്ചുകള്‍ തുടങ്ങിയവയാണ്. ഇത് തൊഴിലാളികള്‍ ശുചീകരിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.
ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതരത്തിലാണ് റോബോട്ടിെന്റ സാങ്കേതികവിദ്യ. മാന്‍ഹോളുകളില്‍ അടിഞ്ഞുകൂടിയ വിഷവാതകങ്ങളെ തിരിച്ചറിയാനും കഴിവുണ്ട്. വിഷവാതകത്തിെന്റ അളവ് ഓപറേറ്റര്‍ക്ക് റോബോട്ടില്നിന്ന് മനസ്സിലാക്കാനാകും. നൈറ്റ്വിഷന്‍ കാമറകള്‍ ഉള്‍പ്പെടെ റോബോട്ടിനുണ്ട്. ശുചീകരണം വിജയകരമായാല്‍ കൂടുതല്‍ റോബോട്ടുകളെ എത്തിക്കാനാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നത്.