നീ എത്ര ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ദിവ്യാഉണ്ണി തുടര്‍ന്ന് പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ദിവ്യ ബാലതാരമായി അഭിനയിച്ചു.കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണി, ജഗദീഷ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍.പിന്നെ മലയാള സിനിമയില്‍ ദിവ്യ ഉണ്ണിയുടെ കാലമായിരുന്നു.
97 മുതല്‍ 2000 വരെ ഒരു വര്‍ഷം അഞ്ചും ആറും സിനിമകളുമായി തിരക്കിലായിരുന്നു ദിവ്യ ഉണ്ണി.മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങി അന്നത്തെ മുന്‍നിര താരങ്ങളെല്ലാം ദിവ്യയുടെ നായകന്മാരായിരുന്നു.1990 വരെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ദിവ്യ ഉണ്ണിയ്ക്ക് 2000 ന് ശേഷം അവസരങ്ങള്‍ താരതമ്യേനെ കുറഞ്ഞിരുന്നു.അതിന് ശേഷമാണ് നടി തമിഴകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ രണ്ട് വര്‍ഷം കൊണ്ട് അഞ്ച് സിനിമകള്‍ തമിഴകത്ത് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. 2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു.
അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകി കൂടെയാണ് ദിവ്യ ഉണ്ണി. മൂന്നാം വയസ്സ് മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന ദിവ്യ, കുച്ചുപ്പുടിയിലും മോഹിനിയാട്ടത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്.അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും നൃത്ത രംഗത്ത് സജീവമാണ് താരം ഇപ്പോഴും. ജനവരി 14 നായിരുന്നു താരത്തിന്റെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.
കുടുംബ വിശേഷങ്ങളും , നൃത്തരംഗത്തെ കാര്യങ്ങളുമെല്ലാം കൃത്യമായി തന്നെ ആരാധകര്‍ക്കായി ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത് ഇന്‍്രന്‍സ് ചേട്ടനൊപ്പമുള്ള ചിത്രമാണ്. വളരെ പണ്ടത്തെ ഒരു സ്റ്റേജ് ഷോയില്‍ ഇന്ദ്രന്‍സിനൊപ്പമുള്ള ചിത്രമാണ് ദിവ്യ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.